പ​ത്തൊ​മ്പ​താം നൂ​റ്റാ​ണ്ടി​ല്‍ ജീ​വി​ച്ച ആ ​മ​നു​ഷ്യ​ന്‍ ര​ക്ത​ര​ക്ഷ​സ് അ​ല്ല! ക്ഷയരോവും രക്തരക്ഷസിനേയും പേടിച്ച നാട്ടുകാരുടെ കഥയിങ്ങനെ…

പി. ​ടി. ബി​നു
1990-ല്‍ ​അ​മേ​രി​ക്ക​യി​ലെ ഗ്രി​സ് വോ​ള്‍​ഡ് ക​ണ​ക്ടി​ക​ട്ടി​ലെ മ​ല​നി​ര​ക​ളോ​ടു ചേ​ര്‍​ന്നു​ള്ള ച​ര​ല്‍ നി​റ​ഞ്ഞ മൈ​താ​ന​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ള്‍ ഒ​രു ശ​വ​ക്ക​ല്ല​റ കു​ട്ടി​ക​ളു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടു.

പ​തി​വാ​യി വി​നോ​ദ​ത്തി​നെ​ത്തു​ന്ന സ്ഥ​ല​മാ​ണെ​ങ്കി​ലും അ​ത്ത​ര​മൊ​രു ക​ല്ല​റ അ​തു​വ​രെ കു​ട്ടി​ക​ളു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​രു​ന്നി​ല്ല. വി​വ​രം കു​ട്ടി​ക​ള്‍ മാ​താ​പി​താ​ക്ക​ളോ​ടു പ​റ​ഞ്ഞെ​ങ്കി​ലും ആ​ദ്യം അ​വ​ര്‍ വി​ശ്വ​സി​ച്ചി​ല്ല.

നേ​രി​ട്ടു ക​ണ്ട​തി​നു​ശേ​ഷ​മാ​ണ് അ​വ​ര്‍ അ​തൊ​രു ശ​വ​ക്ക​ല്ല​റ​യാ​ണെ​ന്നു ശ​രി​വ​ച്ച​ത്. പോ​ലീ​സും പു​രാ​വ​സ്തു​ഗ​വേ​ഷ​ക​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു.

ആ ​മേ​ഖ​ല​യെ ഭീ​തി​യി​ലാ​ഴ്ത്തി​യ തു​ട​ര്‍​ക്കൊ​ല​പാ​ത​കി കൊ​ന്നു​കു​ഴി​ച്ചു​മൂ​ടി​യ ആ​രു​ടെ​യെ​ങ്കി​ലും മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ളാ​യി​രി​ക്കും ക​ണ്ടെ​ത്തി​യ​തെ​ന്നാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം.

എ​ന്നാ​ല്‍, ക​ണ​ക്ടി​ക​ട്ട് സ്‌​റ്റേ​റി​ലെ പു​രാ​വ​സ്തു​ഗ​വേ​ഷ​ക​നാ​യ നി​ക്ക് ബെ​ല്ല​ന്‍​ടോ​ണി​യെ ചി​ല സം​ശ​യ​ങ്ങ​ൾ വി​ടാ​തെ പി​ന്തു​ട​ർ​ന്നു. അ​തി​നു മ​തി​യാ​യ കാ​ര​ണ​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു.

ക​ണ്ടെ​ത്തി​യ അ​സ്ഥി​ക​ള്‍​ക്ക് ഒ​രു നൂ​റ്റാ​ണ്ടെ​ങ്കി​ലും പ​ഴ​ക്ക​മു​ള്ള​താ​യി അ​ദ്ദേ​ഹ​ത്തി​നു തോ​ന്നി. അ​സ്ഥി​ക​ളു​ടെ ദ്ര​വി​ച്ചു​തു​ട​ങ്ങി​യ അ​വ​സ്ഥ​യും ത​വി​ട്ടു​നി​റ​വു​മാ​ണ് നി​ക്കി​നെ അ​ത്ത​ര​ത്തി​ല്‍ ചി​ന്തി​പ്പി​ച്ച​ത്.

മാ​ത്ര​മ​ല്ല, ത​ല​യോ​ട്ടി​ക്കു താ​ഴെ തു​ട​യെ​ല്ലു​ക​ള്‍ കു​റ​കെ​യു​മാ​ണു വ​ച്ചി​രു​ന്ന​ത്. അ​താ​യ​ത് ക​ട​ല്‍​ക്കൊ​ള്ള​ക്കാ​രു​ടെ പ​താ​ക​യി​ല്‍ ത​ല​യോ​ടും എ​ല്ലു​ക​ളും വ​യ്ക്കു​ന്ന​പോ​ലെ.

ന​മ്മു​ടെ നാ​ട്ടി​ല്‍ വ​യ്ക്കു​ന്ന അ​പാ​യ ബോ​ര്‍​ഡു​ക​ളി​ല്‍ ത​ല​യോ​ടും എ​ല്ലു​ക​ളും വ​ര​ച്ച​പോ​ലെ.ഗ​വേ​ഷ​ണം പു​രോ​ഗ​മി​ക്കു​മ്പോ​ള്‍ ശാ​സ്ത്ര​ജ്ഞ​രെ​ത്തേ​ടി നി​ര​വ​ധി ക​ഥ​ക​ളു​മെ​ത്തി.

അ​തി​ലൊ​ന്നു ര​ക്ത​ര​ക്ഷ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ്. 1854-ക​ളി​ല്‍ ക​ണ​ക്ടി​ക​ട്ടി​നു സ​മീ​പ​മു​ള്ള ജ്വ​വെ​റ്റ് സി​റ്റി​യി​ലെ ആ​ളു​ക​ള്‍​ക്കി​ട​യി​ല്‍ ര​ക്ത​ര​ക്ഷ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ഥ​ക​ളും ചി​ല​രു​ടെ അ​നു​ഭ​വ​ങ്ങ​ളെ​ന്ന പേ​രി​ലു​ള്ള സം​ഭ​വ​ങ്ങ​ളും പ്ര​ച​രി​ച്ചി​രു​ന്നു.

രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ത​ങ്ങ​ളു​ടെ ര​ക്തം കു​ടി​ക്കാ​ന്‍ ര​ക്ത​ര​ക്ഷ​സു​ക​ള്‍ എ​ത്തു​മെ​ന്ന ഭ​യം നാ​ട്ടു​കാ​ര്‍​ക്കി​ട​യി​ല്‍ പ​ര​ന്നി​രു​ന്നു. അ​ത്ത​ര​ത്തി​ല്‍ സം​ശ​യ​മു​ണ്ടാ​യി​രു​ന്ന​വ​രു​ടെ ശ​വ​ക്ക​ല്ല​റ​ക​ള്‍ തു​റ​ന്ന് നാ​ട്ടു​കാ​ര്‍ അ​വ​ശി​ഷ്ട​ങ്ങ​ള്‍ അ​വി​ടെ​നി​ന്നു മാ​റ്റി​യി​ട്ടു​ണ്ട്.

​അക്കാ​ല​ത്ത് ജ്വ​വെ​റ്റ് സി​റ്റി​യി​ല്‍ ജീ​വി​ച്ചി​രു​ന്ന റേ ​കു​ടും​ബ​ത്തി​ലെ ആ​റു പേ​ര്‍ തു​ട​ര്‍​ച്ച​യാ​യി മ​രി​ച്ചി​രു​ന്നു. അ​വ​രെ ര​ക്ത​ര​ക്ഷ​സു​ക​ളാ​യാ​ണു നാ​ട്ടു​കാ​ര്‍ ക​ണ്ടി​രു​ന്ന​ത്.

രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ അ​വ​ര്‍ മ​നു​ഷ്യ​ര​ക്ത​ത്തി​നാ​യി ദാ​ഹി​ച്ചു പു​റ​ത്തി​റ​ങ്ങു​മെ​ന്നു നാ​ട്ടു​കാ​ര്‍ ഭ​യ​ന്നു. അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഥ​ക​ള്‍ അ​വി​ടെ പ്ര​ച​രി​ച്ചി​രു​ന്നു.

അ​വ​രു​ടെ ശ​വ​ക്ക​ല്ല​റ​ക​ള്‍ പി​ന്നീ​ട് അ​വി​ടെ​നി​ന്നു നീ​ക്കം ചെ​യ്തു. യ​ഥാ​ര്‍​ഥ​ത്തി​ല്‍ ക്ഷ​യ​രോ​ഗം ബാ​ധി​ച്ചാ​യി​രു​ന്നു അ​വ​രു​ടെ അ​ന്ത്യം.

ഗ്രി​സ് വോ​ള്‍​ഡി​ലെ ക​ല്ല​റ​യി​ല്‍ ക​ണ്ട​ത് അ​ത്ത​ര​ത്തി​ലു​ള്ള അ​വ​ശി​ഷ്ട​ങ്ങ​ളാ​യി​രി​ക്കു​മെ​ന്നാ​ണ് ആ​ദ്യം ഗ​വേ​ഷ​ക​ര്‍ ക​രു​തി​യി​രു​ന്ന​ത്.

ആ​ഴ​ത്തി​ലു​ള്ള തു​ട​ര്‍​പ​ഠ​ന​ങ്ങ​ളി​ല്‍ ര​ഹ​സ്യ​ങ്ങ​ളു​ടെ ചു​ര​ള​ഴി​ഞ്ഞു. പ​ത്തൊ​മ്പ​താം നൂ​റ്റാ​ണ്ടി​ല്‍ ജീ​വി​ച്ചി​രു​ന്ന ഒ​രു പു​രു​ഷ​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളാ​ണ് ഗ്രി​സ് വോ​ള്‍​ഡി​ല്‍​നി​ന്നു ക​ണ്ടെ​ടു​ത്ത​തെ​ന്നു തെ​ളി​ഞ്ഞു.

2019-ല്‍, ​ആ മ​നു​ഷ്യ​ന്‍റെ പൂ​ര്‍​ണ​വി​വ​ര​ങ്ങ​ളും ഗ​വേ​ഷ​ക​ര്‍ ക​ണ്ടെ​ത്തി. 55 വ​യ​സു​ള്ള ക​ര്‍​ഷ​ക​ന്‍റെ മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ളാ​യി​രു​ന്നു അ​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര്, ജോ​ണ്‍ ബാ​ര്‍​ബെ​ര്‍.

പാ​ര​ബോ​ണ്‍ നാ​നോ​ലാ​ബ്‌​സ്, ആം​ഡ് ഫോ​ഴ്‌​സ്‌​സ് ഡി​എ​ന്‍​എ ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ന്‍ ല​ബോ​റ​ട്ട​റി എ​ന്നീ സ്ഥാ​പ​ന​ങ്ങ​ള്‍ സം​യു​ക്ത​മാ​യാ​ണ് ഗ​വേ​ഷ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കി​യ​ത്.

ബാ​ര്‍​ബെ​ര്‍ മ​രി​ച്ച​തു ക്ഷ​യ​രോ​ഗം ബാ​ധി​ച്ചാ​ണെ​ന്നും ഗ​വേ​ഷ​ക​ര്‍ ക​ണ്ടെ​ത്തി. ജീ​വി​ച്ചി​രു​ന്ന​പ്പോ​ൾ നാ​ട്ടു​കാ​ര്‍ അ​ദ്ദേ​ഹ​ത്തെ ഭ​യ​ത്തോ​ടെ​യാ​യി​രു​ന്നു ക​ണ്ടി​രു​ന്ന​ത്.

ബാ​ര്‍​ബെ​ര്‍ ര​ക്ത​ര​ക്ഷ​സാ​ണെ​ന്നാ​യി​രു​ന്നു നാ​ട്ടു​കാ​രു​ടെ വി​ശ്വാ​സം. അ​മേ​രി​ക്ക​യി​ലെ ന്യൂ ​ഇം​ഗ്ല​ണ്ട് മേ​ഖ​ല​യി​ല്‍ 1800-ക​ളി​ല്‍ ര​ക്ത​ര​ക്ഷ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു നി​ര​വ​ധി ഭ​യ​പ്പെ​ടു​ത്തു​ന്ന ക​ഥ​ക​ളു​ണ്ടാ​യി​രു​ന്നു.

അ​ക്കാ​ല​ങ്ങ​ളി​ല്‍ സ​ന്ധ്യ​ക​ഴി​ഞ്ഞാ​ല്‍ ആ​ളു​ക​ള്‍ വീ​ടി​നു പു​റ​ത്തു​പോ​ലും ഇ​റ​ങ്ങാ​റു​ണ്ടാ​യി​രു​ന്നി​ല്ല. ര​ക്ത​ര​ക്ഷ​സു​ക​ള്‍ ര​ക്ത​മൂ​റ്റി​ക്കു​ടി​ച്ചു ത​ങ്ങ​ളെ കൊ​ല​പ്പെ​ടു​ത്തു​മെ​ന്ന് നാ​ട്ടു​കാ​ര്‍​ക്കി​ട​യി​ല്‍ വി​ശ്വാ​സ​മു​ണ്ടാ​യി​രു​ന്നു.

ക്ഷ​യ​രോ​ഗം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട കാ​ലം കൂ​ടി​യാ​യി​രു​ന്നു അ​ത്. ക്ഷ​യ​രോ​ഗ​വും ര​ക്ത​ര​ക്ഷ​സും ത​മ്മി​ല്‍ ബ​ന്ധ​മു​ണ്ടെ​ന്നും ആ​ളു​ക​ള്‍ വി​ശ്വ​സി​ച്ചു.

രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ക​ല്ല​റ​ക​ളി​ല്‍​നി​ന്ന് പു​റ​ത്തു​ക​ട​ന്ന് ര​ക്ത​ര​ക്ഷ​സു​ക​ള്‍ ര​ക്ത​മൂ​റ്റി​ക്കു​ടി​ക്കു​ക മാ​ത്ര​മ​ല്ല, ക്ഷ​യ​രോ​ഗ​വും പ​ട​ര്‍​ത്തു​മെ​ന്നും ആ​ളു​ക​ള്‍ വി​ശ്വ​സി​ച്ചു.

ക്ഷ​യ​രോ​ഗ​വും ര​ക്ത​ര​ക്ഷ​സ് ഭ​യ​വും അ​ക്കാ​ല​ത്ത് ആ​ളു​ക​ളെ അ​ക്ഷ​രാ​ര്‍​ഥ​ത്തി​ല്‍ വേ​ട്ട​യാ​ടി.ക്ഷ​യ​രോ​ഗം ബാ​ധി​ച്ചു മ​രി​ച്ച, ര​ക്ത​ര​ക്ഷ​സ് എ​ന്നു നാ​ട്ടു​കാ​ര്‍ ഭ​യ​പ്പെ​ട്ട ജോ​ണ്‍ ബാ​ര്‍​ബെ​ര്‍ എ​ന്ന ക​ര്‍​ഷ​ക​ന്‍റെ മു​ഖം ഫോ​ട്ടോ (3-ഡി ​ഇ​മേ​ജ്) യി​ലൂ​ടെ പു​നഃ​സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ് ഫോ​റ​ന്‍​സി​ക് ശാ​സ്ത്ര​ജ്ഞ​ര്‍.

ഡി​എ​ന്‍​എ പ​രി​ശോ​ധ​നാ​ഫ​ല​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ബാ​ര്‍​ബെ​ര്‍ വെ​ളു​ത്ത​നി​റ​മു​ള്ള വ്യ​ക്തി​യാ​യി​രു​ന്നു. ക​ണ്ണു​ക​ള്‍​ക്ക് ത​വി​ട്ടു​നി​റം അ​ല്ലെ​ങ്കി​ല്‍ ഹേ​സ​ല്‍ നി​റ​മാ​യി​രു​ന്നു. മു​ടി​ക്ക് ക​റു​പ്പ് അ​ല്ലെ​ങ്കി​ല്‍ ത​വി​ട്ടു​നി​റ​മാ​യി​രു​ന്നെ​ന്നും ഗ​വേ​ഷ​ക​ര്‍ പ​റ​യു​ന്നു.

പി. ​ടി. ബി​നു
എ​ന്താ​യാ​ലും ജീ​വി​ത​കാ​ല​ത്തും മ​ര​ണ​ശേ​ഷ​വും ജ​ന​ങ്ങ​ള്‍ ഭ​യ​പ്പെ​ട്ട ജോ​ണ്‍ ബാ​ര്‍​ബെ​ര്‍ എ​ന്ന കൃ​ഷി​ക്കാ​ര​ന്‍റെ സൗ​മ്യ​വും സു​ന്ദ​ര​വു​മാ​യ മു​ഖം ഇ​നി ലോ​ക​ത്തി​നു കാ​ണാം! മ​ര​ണ​ശേ​ഷ​മെ​ങ്കി​ലും ത​ന്‍റെ മു​ഖ​ത്തേ​ക്കു സ്‌​നേ​ഹ​ത്തോ​ടെ നോ​ക്കു​ന്ന​വ​രെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ത്മാ​വ് അ​റി​യു​ന്നു​ണ്ടാ​കും!

Related posts

Leave a Comment