വിവാഹവേദിയില്‍ അടിപൊട്ടുന്നത് ഇപ്പോള്‍ സാധാരണമായിരിക്കുകയാണ്. പപ്പടമില്ലാത്തതിന്റെ ഉള്ള പപ്പടത്തിന്റെ വലിപ്പം കുറഞ്ഞതിന്റെയുമൊക്കെ പേരില്‍ ആളുകള്‍ ഏറ്റുമുട്ടിയതിന്റെ വാര്‍ത്തകള്‍ നമ്മള് കേട്ടിട്ടുണ്ട്.
ഇത്തരത്തില്‍ ഉത്തര്‍പ്രദേശിലുണ്ടായ ഒരു കല്യാണത്തല്ലാണ് ഇപ്പോള്‍ സമൂഹ്യമാധ്യമങ്ങളില്‍ ഇടംപിടിക്കുന്നത്.
കല്യാണപന്തലില്‍ സദ്യ വിളമ്പുമ്പോള്‍ വരന്റെ അമ്മാവന് കറി വിളമ്പാതിരുന്നതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്.
ഒരു ലക്ഷത്തിലധികം പേര് കണ്ട വീഡിയോയില്‍ നിരവധി പേരാണ് സംഭവത്തെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയത്.
വരന്റെ പിതൃസഹോദരിയുടെ ഭര്‍ത്താവിന് പനീര്‍ കിട്ടാത്തതിനെ തുടര്‍ന്ന് ആരംഭിച്ച തര്‍ക്കമാണ് പിന്നീട് വടിയും ബെല്‍റ്റും ഉപയോഗിച്ചുള്ള അക്രമത്തില്‍ കലാശിച്ചത്.
ആളുകള്‍ ഇരുവിഭാഗങ്ങളായി തിരിഞ്ഞ് പരസ്പരം അടിക്കുന്നത് വീഡിയോയില്‍ കാണാം. തുടര്‍ന്ന് പോലീസെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.
വിവാഹത്തില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.