ഉപയോഗിക്കുന്നവര്‍ക്ക്് പോലും കുറ്റബോധം തോന്നുന്ന തരത്തിലുള്ള ഓഫറുകളാണ് റിലയന്‍സ് ജിയോ അവതരിപ്പിക്കുന്നത്. 4ജി വിപ്ലവം കൊണ്ടുവന്ന് മറ്റ് കഴുത്തറപ്പന്‍ നെറ്റ് വര്‍ക്കുകളെ നിലയ്ക്കുനിര്ത്തിയതിനുപുറമെ ഓഫറുകള്‍ പ്രഖ്യാപിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് ഒരുമുഴം മുന്നെ നില്‍ക്കാനും ജിയോ ശ്രദ്ധിക്കുന്നുണ്ട്. ഇപ്പോഴിതാ ബ്രോഡ്ബാന്‍ഡ് നല്കുന്ന കമ്പനികളുടെയും വയറ്റത്തടിക്കാന്‍ ജിയോ എത്തുന്നു. ഇതോടെ കഴുത്തറപ്പന്‍ കമ്പനികളുടെ നിലനില്‍ക്കുന്ന ജീവന് കൂടി എടുക്കാനാണ് ജിയോ എത്തുന്നതെന്നുചുരുക്കം.
ജിയോ ജിഗാ ഫൈബര്‍ എന്നാണ് ജിയോയുടെ ബ്രോഡ്ബാന്‍ഡ് സര്‍വീസിന്റെ പേര്. മുംബൈയില്‍ ജിയോ ബ്രോഡ്ബാന്‍ഡ് സര്‍വീസ് ആരംഭിച്ചുകഴിഞ്ഞു. എന്നാല്‍ ഈ പദ്ധതി ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണ്. ഇന്ത്യയിലെ ഓരോ വീടുകളിലും ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ലഭ്യമാക്കുക എന്നതാണ് ജിയോ ബ്രോഡ്ബാന്‍ഡ് ലക്ഷ്യമിടുന്നത്. ഒരു ജിബി ഡേറ്റ ഒരു സെക്കന്റില്‍ എന്ന കണ്ണഞ്ചിപ്പിക്കുന്ന വേഗതയിലായിരിക്കും ബ്രോഡ്ബാന്‍ഡ് എത്തുക.
ജിയോ തങ്ങളുടെ 4ജി സര്‍വീസ് ജനകീയമാക്കിയതുപോലെ വമ്പന്‍ ഓഫറുകളുടെ അകമ്പടിയോടെയാവും ബ്രോഡ്ബാന്‍ഡും അവതരിപ്പിക്കുക. മുംബൈയില്‍ ഇത്തരം ഓഫറുകളോടെയാണ് ബ്രോഡ്ബാന്‍ഡ് കൊടുത്തുതുടങ്ങിയിരിക്കുന്നത്. മൂന്നുമാസത്തേക്ക് പൂര്‍ണമായും സൗജന്യമായാവും സേവനം. ആദ്യം മോഡം ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ക്കായി ഉപഭോക്താവ് പണം മുടക്കേണ്ടിവരും. ഉടന്‍തന്നെ പൂണെയിലും സേവനമാരംഭിക്കാനാണ് റിലയന്‍സിന്റെ പദ്ധതി.