എം. സുരേഷ് ബാബു
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നു വ്യാജരേഖകൾ ചമച്ച് പണം തട്ടിയെടുത്ത സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരേ വകുപ്പ്തല നടപടിയെടുക്കാൻ വിജിലൻസ് ഡയറക്ടർ ശിപാർശ ചെയ്തു.
റവന്യു വിഭാഗത്തിലെയും ആരോഗ്യവകുപ്പിലെയും ഉദ്യോഗസ്ഥർക്കെതിരേ വിശദമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാണ് വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാം സർക്കാരിന് റിപ്പോർട്ട് നൽകിയത്.
അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നു വ്യാപകമായി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത സംഭവം സർക്കാരിന് അപമാനം ആയിരിക്കുന്ന സാഹചര്യത്തിൽ കുറ്റക്കാർക്കെതിരേ ക്രിമിനൽ കേസ് ഉൾപ്പെടെ രജിസ്റ്റർ ചെയ്യും.
നഷ്ടപ്പെട്ട പണം ഉദ്യോഗസ്ഥരിൽ നിന്നും ഇടനിലക്കാരിൽ നിന്നും ഈടാക്കുന്നതിനെക്കുറിച്ചും ആലോചിച്ച് വരികയാണ്. ഇത് സംബന്ധിച്ച് സർക്കാർ നിയമവിദഗ്ധരുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്.
ഈ വിഷയത്തിൽ ദാക്ഷിണ്യമില്ലാത്ത നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വ്യക്തമാക്കിയ സാഹചര്യത്തിലാണ് നടപടി ശക്തമാക്കുന്നത്.
ചില സ്ഥലങ്ങളിൽ ഒരു ഡോക്ടറുടെ പേരിൽ നൂറ് കണക്കിന് ചികിത്സാ സർട്ടിഫിക്കറ്റുകൾ അപേക്ഷകന് നൽകിയിരുന്നുവെന്ന് വിജിലൻസ് കണ്ടെ ത്തി.
ഉയർന്ന സാന്പത്തിക സ്ഥിതിയുള്ളവർക്ക് ചില റവന്യു ഉദ്യോഗസ്ഥർ വരുമാനം കുറച്ച് വച്ച് ദുരിതാശ്വാസനിധിയിൽ നിന്നുള്ള പണം അനർഹർക്ക് ലഭിക്കാൻ ഒത്താശ ചെയ്തിട്ടുണ്ടെ ന്നും വിജിലൻസ് സംഘം കണ്ടെ ത്തി.
ഭൂരി ഭാഗം അപേക്ഷകളിലും ഏജന്റ് ഒരാളാണ്. പാലക്കാട്, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിലാണ് വ്യാപകമായ ക്രമക്കേടിലൂടെ പണം തട്ടിയെടുത്തിരിക്കുന്നത്.
വർഷത്തിൽ രണ്ട ് പ്രാവശ്യമെങ്കിലും റവന്യു വിഭാഗത്തിൽ ഇന്റേണൽ ഓഡിറ്റിംഗ് നടത്തണമെന്ന് വിജിലൻസ് ഡയറക്ടർ സർക്കാരിന് നൽകിയ ശിപാർശയിൽ പറയുന്നു.
പതിനയ്യായിരത്തിൽപ്പരം അപേക്ഷകളാണ് വിജിലൻസ് പരിശോധിച്ച് വരുന്നത്. ആയതിനാൽ ഇക്കാര്യത്തിൽ റവന്യു ഓഡിറ്റ് വിഭാഗത്തിന്റെ ഭാഗത്ത് നിന്നുള്ള സഹകരണവും അനിവാര്യമാണ്.
അപേക്ഷകളിൽ വിശദമായ പരിശോധന നടത്താൻ കുടുതൽ സമയം വേണ്ട ിവരുമെന്നാണ് വിജിലൻസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.