മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​ക്കെ​തി​രേ പ്ര​ചാ​ര​ണം; എ​റ​ണാ​കു​ള​ത്ത് ഒ​രു കേ​സുകൂ​ടി ര​ജി​സ്റ്റ​ര്‍ ചെ​യ്തു

കൊ​ച്ചി: വ​യ​നാ​ട് ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്യ​ണ​മെ​ന്ന അ​ഭ്യ​ര്‍​ഥ​ന​യ്‌​ക്കെ​തി​രെ പ്ര​ചാ​ര​ണം ന​ട​ത്തി​യ​തി​ന് ജി​ല്ല​യി​ല്‍ ഒ​രു കേ​സു കൂ​ടി ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

എ​റ​ണാ​കു​ളം റൂ​റ​ലി​ലാ​ണ് ഇ​ന്ന​ലെ ഒ​രു കേ​സ് കൂ​ടി ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ഇ​തോ​ടെ കേ​സു​ക​ളു​ടെ എ​ണ്ണം നാ​ലാ​യി. ക​ഴി​ഞ്ഞ ദി​വ​സം എ​റ​ണാ​കു​ളം റൂ​റ​ലി​ല്‍ ഒ​രു കേ​സും കൊ​ച്ചി സി​റ്റി​യി​ല്‍ ര​ണ്ടു കേ​സു​ക​ളും ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു. കേ​സു​ക​ളി​ല്‍ സൈ​ബ​ര്‍ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

സം​സ്ഥാ​ന വ്യാ​പ​ക​മാ​യി 39 എ​ഫ് ഐ ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തി​യ 279 സാ​മൂ​ഹ്യ മാ​ധ്യമ അ​ക്കൗ​ണ്ടു​ക​ള്‍ നീ​ക്കം ചെ​യ്യു​ന്ന​തി​ന് നി​യ​മ​പ്ര​കാ​ര​മു​ള്ള നോ​ട്ടീ​സ് ന​ല്‍​കി.

മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​ക്കെ​തി​രേ​യു​ള്ള വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ള്‍ നി​രീ​ക്ഷി​ക്കു​ന്ന​തി​ന് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ സൈ​ബ​ര്‍ പോ​ലീ​സി​ന്‍റെ പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കി. ഇ​ത്ത​ര​ത്തി​ല്‍ പോ​സ്റ്റു​ക​ള്‍ നി​ര്‍​മി​ക്കു​ക​യും ഷെ​യ​ര്‍ ചെ​യ്യു​ക​യും ചെ​യ്യു​ന്ന​വ​ര്‍​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment