പത്തനംതിട്ട: ജമ്മു കാഷ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണം ഉണ്ടായത് മതത്തിന്റെ പേരിലല്ലെന്നും ആ മതത്തിന് ഭീകരാക്രമണവുമായി ഒരു ബന്ധവുമില്ലെന്നും സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി.
ആക്രമണത്തിൽ കേന്ദ്രം ശക്തമായ നടപടി എടുക്കണമെന്നും രാജ്യം ഒറ്റക്കെട്ടായി ആക്രമണങ്ങളെ നേരിടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആക്രമണം ഉണ്ടായപ്പോൾ മുസ്ലിം മതവിശ്വാസിയായ ഒരാൾ ആക്രമണത്തിൽ നിന്നും ഒരാളെ രക്ഷപ്പെടുത്തി. അയാളെയും ഭീകരർ കൊലപ്പെടുത്തി. മതത്തെ ഉപയോഗിച്ച് ജനങ്ങളിൽ പിളർപ്പ് ഉണ്ടാക്കുന്ന ആർഎസ്എസിനെ എതിർക്കണമെന്നും എം.എ. ബേബി പറഞ്ഞു
മതത്തിന് ഭീകരാക്രമണവുമായി ഒരു ബന്ധവുമില്ല; രാജ്യം ഒറ്റക്കെട്ടായി നേരിടണം: മതത്തെ ഉപയോഗിച്ച് ജനങ്ങളിൽ പിളർപ്പ് ഉണ്ടാക്കുന്ന ആർഎസ്എസിനെ എതിർക്കണം: എം.എ. ബേബി
