മ​ത​നേ​താ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ന്‍​സ്റ്റ​ഗ്രാം പോ​സ്റ്റ് ! മ​ഹാ​രാ​ഷ്ട്ര​യി​ലെ അ​കോ​ല​യി​ല്‍ നി​ര​വ​ധി ക​ട​ക​ള്‍​ക്കും വാ​ഹ​ന​ങ്ങ​ള്‍​ക്കും തീ​യി​ട്ടു;​നി​രോ​ധ​നാ​ജ്ഞ

മ​ഹാ​രാ​ഷ്ട്ര​യി​ലെ അ​കോ​ല​യി​ല്‍ നി​രോ​ധ​നാ​ജ്ഞ. സ്ഥ​ല​ത്ത് ഉ​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച​ത്.

അ​കോ​ല​യി​ലെ ഓ​ള്‍​ഡ് സി​റ്റി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ഇ​ന്ന​ലെ വൈ​കീ​ട്ടാ​ണ് ര​ണ്ടു ഗ്രൂ​പ്പു​ക​ള്‍ ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. അ​ക്ര​മാ​സ​ക്ത​രാ​യ ജ​ന​ക്കൂ​ട്ടം നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും ക​ട​ക​ളും തീ​വെ​ച്ചു ന​ശി​പ്പി​ച്ചു.

ചേ​രി തി​രി​ഞ്ഞു​ള്ള ഏ​റ്റു​മു​ട്ട​ലി​ല്‍ നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഒ​രു മ​ത​നേ​താ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ ഇ​ട്ട ഒ​രു പോ​സ്റ്റാ​ണ് സം​ഘ​ര്‍​ഷ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

പ്ര​തി​ഷേ​ധം സാ​മു​ദാ​യി​ക സം​ഘ​ര്‍​ഷ​ത്തി​ലേ​ക്ക് വ​ഴി​മാ​റു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് ര​ണ്ടു ഗ്രൂ​പ്പി​ലെ അം​ഗ​ങ്ങ​ള്‍ ത​മ്മി​ല്‍ പ​ര​സ്പ​രം ക​ല്ലെ​റി​യു​ക​യും തെ​രു​വി​ല്‍ ഏ​റ്റു​മു​ട്ടു​ക​യു​മാ​യി​രു​ന്നു.

സം​ഘ​ര്‍​ഷം രൂ​ക്ഷ​മാ​യ​തോ​ടെ പ്ര​ദേ​ശ​ത്ത് കൂ​ടു​ത​ല്‍ പോ​ലീ​സി​നെ വി​ന്യ​സി​ച്ചു. സ്ഥി​തി​ഗ​തി​ക​ള്‍ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണെ​ന്ന് ജി​ല്ലാ​ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

Related posts

Leave a Comment