അല്പ്പ വസ്ത്രധാരികളായ സ്ത്രീകള്ക്കൊപ്പം പരിപാടി അവതരിപ്പിച്ചതിന് തുര്ക്കിയില് ടെലിവിഷന് അവതാരകമായ മതപണ്ഡിതന് 8,658 വര്ഷം തടവുശിക്ഷ വിധിച്ച് കോടതി.
അല്പവസ്ത്രധാരികളും അമിതമായി മേക്കപ്പ് ചെയ്തതുമായ സ്ത്രീകള്ക്കൊപ്പം ടെലിവിഷന് പരിപാടി അവതരിപ്പിച്ചുവെന്ന കുറ്റം ചുമത്തിയാണ് ഇസ്താംബൂള് പരമോന്നത ക്രിമിനല് കോടതി ഇദ്ദേഹത്തെ ശിക്ഷിച്ചത്.
അദ്നാന് ഒക്താര് എന്ന അവതാരകനെയാണ് ശിക്ഷിച്ചത്. അല്പവസ്ത്രധാരികളായ സ്ത്രീകളെ ചുറ്റുംനിര്ത്തുകയും അവരെ ‘പൂച്ചക്കുട്ടികള്’ എന്നുവിളിക്കുകയും ചെയ്തുവെന്ന് കുറ്റപത്രത്തില് പറയുന്നു.
പ്രപഞ്ച സൃഷ്ടിയെ കുറിച്ചും യാഥാസ്ഥിതിക മൂല്യങ്ങളെ കുറിച്ചും പ്രഭാഷണം നടത്തുന്ന പണ്ഡിതനാണ് അദ്നാന് ഒക്താര്.
2018 ല് സാമ്പത്തിക തട്ടിപ്പ് കേസിലാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് പീഡനക്കുറ്റങ്ങളും ചുമത്തുകയായിരുന്നു.
കഴിഞ്ഞ വര്ഷം ലൈംഗിക കുറ്റകൃത്യങ്ങളില് പിടിക്കപ്പെട്ട 66കാരന് 1,075 വര്ഷം തടവുശിക്ഷ വിധിച്ചിരുന്നു. ലൈംഗിക കുറ്റങ്ങളും പ്രായപൂര്ത്തിയാകാത്തവരെ പീഡിപ്പിച്ചതും തട്ടിപ്പും രാഷ്ട്രീയ, സൈനിക അട്ടിമറിക്കും ശ്രമിച്ചുവെന്ന കുറ്റമാണ് ഇയാള്ക്കെതിരെ ചുമത്തിയത്. എന്നാല് ഈ വിധി മേല്ക്കോടതി റദ്ദാക്കിയിരുന്നു.