കൊച്ചി: ആക്രമണത്തിന് ഇരയായ നടിയുടെ പേര് പറഞ്ഞ് ഫേസ്ബുക്കിൽ പോസ്റ്റിട്ടവർക്കെതിരേ പോലീസ് കേസ് നിലനിൽക്കുന്നതിനിടെ ഇരയായ നടിയുടെ പേര് പറഞ്ഞ് മറ്റൊരു നടിയും വിമൻ ഇൻ സിനിമ കളക്ടീവ് അംഗവുമായ റിമ കല്ലിങ്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
കേസുമായി ബന്ധപ്പെട്ട നടൻ ദിലീപ് അറസ്റ്റിലായ ശേഷം ആക്രമിക്കപ്പെട്ട നടി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഈ പ്രതികരണത്തിന്റെ പൂർണ രൂപം റിമ തന്റെ പേജിലൂടെ പരസ്യപ്പെടുത്തുന്നതിന്റെ ഒടുവിലാണ് ആക്രമണത്തിന് ഇരയായ നടിയുടെ പേര് വ്യക്തമാക്കിയിരിക്കുന്നത്.
നേരത്തെ നടിയുടെ പേര് വെളിപ്പെടുത്തിയ സലിംകുമാർ, അജു വർഗീസ്, സജി നന്ത്യാട്ട്, ദിലീപ് എന്നിവർക്കെതിരേ പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് റിമയും പേര് വെളിപ്പെടുത്തി രംഗത്തുവന്നിരിക്കുന്നത്.