സർഗം എന്ന സിനിമയിൽ എനിക്കും മേക്കപ്പുണ്ടാകുമെന്ന് ഞാൻ കരുതി. എന്നാൽ ഒന്നുമില്ല. എനിക്ക് മേക്കപ്പ് ഇടുന്നില്ലേ, ലിപ്സ്റ്റിക് ഇടുന്നില്ലേ എന്ന് ഞാൻ ചോദിച്ചു. അതൊന്നും ഈ ക്യാരക്ടറിന് ആവശ്യമില്ലെന്ന് അവർ പറഞ്ഞു.
സിനിമയുടെ സെക്കന്റ് ഹാഫ് എടുത്തപ്പോൾ മേക്കപ്പ് അല്ലേ വേണ്ടത് വാ എന്ന് അവർ പറഞ്ഞു. എന്നിട്ട് എനിക്ക് ഡാർക്ക് സർക്കിൾ കാണിക്കുന്ന മേക്കപ്പ് ചെയ്തു. ഞാൻ കരഞ്ഞു. പക്ഷെ ആ ക്യാരക്ടറിന് അത് ആവശ്യമായിരുന്നു. ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നു. എല്ലാവരും ട്രെഡീഷൻ നോക്കുന്നവരാണ്. സിനിമയിൽ എന്റെ കൈ ഡ്രൈ ആയി കാണണം.
എന്ത് മേക്കപ്പ് ചെയ്താലും അങ്ങനെയാകില്ല. കാരണം ഞാൻ ചെറുപ്പമാണ്. എന്റെ ചർമം തിളങ്ങുന്നുണ്ടായിരുന്നു. പക്ഷെ സിനിമയിൽ ബ്ലഡ് സർക്കുലേഷനില്ലാത്ത കൈ പോലെയാണ് വേണ്ടത്.
അതിനായി മുട്ടയുടെ വെള്ള രാവിലെ മുതൽ കൈയിൽ തേച്ച് പിടിപ്പിക്കും. വൈകുന്നേരമാണ് എന്റെ ഷോട്ട്. മേക്കപ്പൊന്നും ഇല്ലാതെ പൂർണമായും ഡീ ഗ്ലാമറൈസ് ചെയ്തു. പക്ഷെ ഈ സിനിമ എനിക്ക് പേര് വാങ്ങിത്തന്നു. -രംഭ