
അനശ്വര നടന് സത്യന്റെ ജന്മദിനമാണിന്ന്. മലയാള സാഹിത്യ കഥാപാത്രങ്ങള്ക്ക് വെള്ളിത്തിരയില് ഭാഷ്യം ചമച്ച സത്യന്റെ അഭിനയചാതുരിക്ക് താരതമ്യങ്ങളില്ല.
മലയാള സിനിമ ഉള്ളിടത്തോളം കാലം ഓര്ത്തിരിക്കുന്ന ഒരു പിടി കഥാപാത്രങ്ങള് കഥാപാത്രങ്ങള് മലയാളിയ്ക്കു സമ്മാനിച്ചതിനു ശേഷമാണ് സത്യന് അരങ്ങൊഴിഞ്ഞത്.
സത്യനേശന് നാടാര് എന്ന സത്യന്റെ അഭിനയ ജീവിതത്തിലെ സുന്ദര മുഹൂര്ത്തങ്ങള് ഓര്ത്തെടുക്കുകയാണ് നടനും കാരിക്കേച്ചറിസ്റ്റുമായ ജയരാജ് വാര്യര്.