തിരുവനന്തപുരം: കോണ്‍ഗ്രസ് അല്ലാതെ മറ്റൊന്നും ജീവശ്വാസത്തിലില്ല. പാര്‍ട്ടിയെ ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി തെരഞ്ഞെടുപ്പില്‍ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രവര്‍ത്തക സമിതി രൂപീകരണത്തിന് ശേഷം തനിക്ക് മാനസിക പ്രയാസമുണ്ടായതായി ചെന്നിത്തല പ്രതികരിച്ചു.
19 വര്‍ഷംമുമ്പ് തനിക്ക് ഉണ്ടായിരുന്ന പ്രത്യേക ക്ഷണിതാവെന്ന പദവിയില്‍ വീണ്ടും വന്നതില്‍ അസ്വാഭാവികത തോന്നി. ദേശീയതലത്തില്‍ ജൂനിയറായ പലരും പ്രവര്‍ത്തകസമിതിയില്‍ ഉള്‍പ്പെട്ടതില്‍ വിഷമമുണ്ടായി.
ആര്‍ക്കും ഉണ്ടായേക്കാവുന്ന വികാരക്ഷോഭങ്ങളായിരുന്നു ഇത്. വ്യക്തിപരമായ ഉയര്‍ച്ച താഴ്ചകള്‍ക്കല്ല പ്രസക്തിയെന്ന് പിന്നീട് ബോധ്യമായെന്ന് ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ രണ്ട് വര്‍ഷമായി പാര്‍ട്ടിയില്‍ തനിക്ക് പദവികള്‍ ഒന്നുമില്ല. എന്നിട്ടും സര്‍ക്കാരിനെതിരായ പോരാട്ടങ്ങള്‍ക്ക് താന്‍ നേതൃത്വം നല്കി. പാര്‍ട്ടി തനിക്ക് ഒട്ടേറെ അവസരങ്ങള്‍ നല്‍കിയിട്ടുണ്ട്.
കേരളത്തില്‍നിന്ന് പ്രവര്‍ത്തകസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരെല്ലാം യോഗ്യരായ ആളുകളാണ്. തന്നെ സ്ഥിരം സമിതി ക്ഷണിതാവായി ഉള്‍പ്പെടുത്തിയതിന് നന്ദിയുണ്ട്.
ഒരു പദവിയും ഇല്ലെങ്കിലും താന്‍ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. തനി ക്ക് പറയാനുള്ളത് ഹൈക്കമാന്‍ഡിനെ ധരിപ്പിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.
പുതുപ്പള്ളി തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുമ്പോഴാണ് പ്രവര്‍ത്തകസമിതി സംബന്ധിച്ച പ്രഖ്യാപ നം പുറത്തുവന്നത്. അപ്പോള്‍ ചാണ്ടി ഉമ്മന്റെ വിജയത്തിനായിരുന്നു പ്രഥമ പരിഗണനയെന്നും ചെന്നിത്തല പറഞ്ഞു.