തിരുവനന്തപുരം: പെൻഷൻ മുടങ്ങിയതിനെ തുടർന്ന് കെഎസ്ആർടിസി മുൻ ജീവനക്കാർ ജീവനൊടുക്കിയതിൽ ഒന്നാം പ്രതി സർക്കാരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദിവസങ്ങള്‍ക്കുള്ളില്‍ കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി നിയമസഭക്കുള്ളില്‍ പറഞ്ഞതാണെന്നും എന്നാല്‍ മുഖ്യമന്ത്രിയുടെയും, സര്‍ക്കാരിന്‍റെയും വാഗ്ദാനം വിശ്വസിക്കാന്‍ വിരമിച്ച ജീവനക്കാര്‍ തയ്യാറല്ലന്നതിന്‍റെ സൂചനയാണ് ഈ ദൗര്‍ഭാഗ്യകരമായ സംഭവമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, കെഎസ്ആര്‍ടിസി സാന്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര യോഗം വിളിച്ചു. ഗതാഗതമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. ഇന്ന് വൈകിട്ട് എട്ടിന് തിരുവനന്തപുരത്താണ് യോഗം നടക്കുക. പെന്‍ഷന്‍ വിതരണം മുടങ്ങിയത് മൂലം സുൽത്താൻ ബത്തേരിയിലും നേമത്തുമാണ് കെഎസ്ആര്‍ടിസി മുന്‍ ജീവനക്കാർ ഇന്ന് ജീവനൊടുക്കിയത്