തിരുവനന്തപുരം: മഴക്കെടുതി നേരിടുന്നതിൽ സർക്കാരിന് ഗുരുതരവീഴ്ച സംഭവിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏറ്റവും കൂടുതൽ ദുരിതം നേരിടുന്ന ആലപ്പുഴയിൽ എംഎൽഎ അടക്കമുള്ളവർ തിരിഞ്ഞുനോക്കാത്തത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. നൂറ് കണക്കിന് വയലുകളിലെ കൃഷിയാണ് നശിച്ചിരിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവരുടെ കാര്യങ്ങൾ വിശദമായി മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. മൂന്ന് മന്ത്രിമാരുള്ള ആലപ്പുഴയിൽ ആരും എത്തിയില്ലെന്നും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന ഇത്തരം നടപടികൾ ദൗർഭാഗ്യകരമാണെന്നും ചെന്നിത്തല പറഞ്ഞു.