പത്തനംതിട്ട: എല്ലാം നഷ്ടപ്പെട്ട അനാഥരായ പ്രളയ ബാധിതരുടെ ദുരിതം നേരിൽ കണ്ട് അവരുടെ പരാതികൾ കോൺഗ്രസ് ജന്മദിനമായ നാളെ പ്രതിക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വീകരിക്കും.ഉച്ചയ്ക്ക് 12 ന് റാന്നി ഇട്ടിയപ്പാറയിലെ ടാക്സി സ്റ്റാൻഡിൽ തയാറാക്കിയ പന്തലിൽ റാന്നി പ്രദേശത്തെ പ്രളയ ബാധിതരുടെ പരാതികളും ഉച്ചകഴിഞ്ഞു രണ്ടിന് ആറന്മുള പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ ആറന്മുള പ്രദേശങ്ങളിലെ പ്രളയ ബാധിതരുടെ പരാതികളും നേരിൽ സ്വീകരിക്കും.
സർക്കാരിന്റെ ആശ്വാസതുകയായ 10,000 രൂപ ഇതുവരെ ലഭിക്കാത്തവരും ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടവരും വീട് ഭാഗികമായും പൂർണമായും തകർന്നവരും കടകൾക്ക് നാശനഷ്ടം ബാധിച്ചവരും പ്രതിപക്ഷ നേതാവിന്റെ പക്കൽ പരാതി നൽകണമെന്നും ജില്ലയിലെ പഞ്ചായത്ത് അംഗങ്ങളും കോൺഗ്രസ് നേതാക്കളും പ്രളയ ബാധിതരുടെ പരാതികൾ പ്രതിപക്ഷനേതാവിനു നൽകുന്നതിന് നേതൃത്വം നൽകണമെന്നും ഡിസിസി പ്രസിഡന്റ് ബാബു ജോർജ് അഭ്യർഥിച്ചു.