സർക്കാരിന്‍റെ പരാജയം..!  പെണ്‍കുട്ടികൾക്കെതിരായ പീഡനങ്ങൾ പെരുകുന്നത് കണ്ടില്ലെന്ന് നടിക്കുകയാണ് സർക്കാരെന്ന് ചെന്നിത്തല

തിരുവനന്തപുരം: പെണ്‍കുട്ടികൾക്കെതിരായ പീഡനങ്ങൾ പെരുകുന്നത് സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുഞ്ഞുങ്ങൾക്കെതിരായി വർധിച്ചുവരുന്ന പീഡനങ്ങളെ ചെറുക്കാൻ കഴിയുന്നില്ല എന്നത് സർക്കാരിന്‍റെ ഏറ്റവും വലിയ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചറിയാൻ മുഖ്യമന്ത്രി സാരിയുടുത്ത് പുറത്തിറങ്ങി നോക്കണമെന്ന് മുതിർന്ന നേതാവ് കെ.ആർ ഗൗരിയമ്മ പറഞ്ഞു മണിക്കൂറുകൾക്കുള്ളിൽ പുതിയ സ്ത്രീ പീഡന അനുഭവങ്ങളാണ് പുറത്ത് വരുന്നതെന്നും ചെന്നിത്തല പറഞ്ഞു.

കുട്ടികൾക്കെതിരെയുള്ള ആക്രമണങ്ങളുമായി ബന്ധപ്പെട്ട് 2,037 കേസുകളാണ് ജനുവരി മുതൽ ജൂണ്‍ വരെ ഉണ്ടായത്. ഈ കാലയളവിൽ ആറ് കുട്ടികളാണ് കൊല്ലപ്പെട്ടത്. 638 പേർ മാനഭംഗത്തിനിരയായി.112 കുട്ടികളെ തട്ടിക്കൊണ്ടുപോയി. കേരള സംസ്ഥാനം രൂപീകരിച്ചശേഷം കുഞ്ഞുങ്ങൾക്കെതിരെ ഇത്രയും അക്രമണങ്ങൾ നടന്ന കാലഘട്ടം ഉണ്ടായിട്ടില്ലെന്നും ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.

Related posts