തിരുവനന്തപുരം: ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വൈക്കം, ഗുരുവായൂർ സത്യാഗ്രഹങ്ങൾക്ക് നേതൃത്വം നൽകിയത് കോണ്‍ഗ്രസാണ്. ഈ കോണ്‍ഗ്രസിനെ നവോത്ഥാനം പഠിപ്പിക്കാൻ പിണറായി നോക്കേണ്ടെന്ന് ചെന്നിത്തല പറഞ്ഞു.
ശബരിമല വിഷയത്തിൽ വർഗീയത വളർത്തി ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇക്കാര്യത്തിൽ സമചിത്തതയോടെ മുഖ്യമന്ത്രി പെരുമാറണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. വിശ്വാസ സമൂഹത്തോടും അവരുടെ വികാരത്തോടും ചേർന്നു നിൽക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.