വടകര: അക്രമ ഭൂമിയായ തിരുവള്ളൂരിൽ നിന്നു വടകരയിലേക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ശാന്തിയാത്ര നടത്തുന്നു. 19ന് നടത്തുന്ന യാത്രയിൽ ഒട്ടേറെ നേതാക്കൾ അണിനിരക്കും. പദയാത്ര വിജയിപ്പിക്കാൻ കോണ്ഗ്രസ് താലൂക്ക്തല യോഗം തീരുമാനിച്ചു.
യോഗം ഡിസിസി പ്രസിഡന്റ് ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഭരണത്തിന്റെ ഹുങ്കിൽ ബിജെപിയും സംസ്ഥാന ഭരണത്തിന്റെ അഹങ്കാരത്തിൽ സിപിഎമ്മും സ്വൈരജീവിതം തകർത്ത്് അക്രമങ്ങൾക്ക് നേതൃത്വം കൊടുക്കുകയാണെന്ന് സിദ്ദിഖ് പറഞ്ഞു. ഐ.മൂസ, വി.എം.ചന്ദ്രൻ, കോട്ടയിൽ രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.