കോട്ടയം: വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ ശ്രീജിത്ത് മരിക്കാനിടയായ സംഭവം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിരാഹാര സമരം നടത്തുമെന്ന് കെപിസിസി അധ്യക്ഷൻ എം.എം. ഹസൻ. എറണാകുളത്ത് തിങ്കളാഴ്ച രാവിലെ പത്ത് മുതൽ ചൊവ്വാഴ്ച രാവിലെ പത്ത് വരെയാണ് നിരാഹാരം സമരം.
സംഭവത്തിൽ ആലുവ റൂറൽ എസ്പി എ.വി. ജോർജിനെ സസ്പെൻഡു ചെയ്യണമെന്നും ഹസൻ കോട്ടയത്ത് ആവശ്യപ്പെട്ടു.യുഡിഎഫിലേക്ക് കെ.എം. മാണി തിരിച്ചുവന്നാൽ സ്വീകരിക്കും.
ഇക്കാര്യത്തിൽ മാണി മറുപടി പറയട്ടെയെന്നും അദ്ദേഹം പറഞ്ഞു. അധ്യക്ഷ മാറ്റം സംബന്ധിച്ച വാർത്തകൾ പരന്നത് കെപിസിസിയിൽനിന്നു തന്നെ. കെപിസിസിയിലെ ഒരു വിഭാഗമാണ് ഇതിനു പിന്നിലെന്നും ഹസൻ കുറ്റപ്പെടുത്തി.