തിരുവനന്തപുരം: സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ശശി തരൂർ എംപിയെ പ്രതി ചേർത്ത ഡൽഹി പോലീസിന്റെ നടപടി രാഷ്ട്രീയ പ്രേരതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര സർക്കാരിന്റെ ഇടപെടലാണ് തരൂരിനെ പ്രതിയാക്കാൻ ഡൽഹി പോലീസിന് പ്രേരണയായത്. വ്യാജ കേസാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും കേസ് നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
തരൂരിനെതിരായ കേസ് രാഷ്ട്രീയ പ്രേരിതം; കേന്ദ്ര സർക്കാരിന്റെ ഇടപെടലാണ് പിന്നിലെന്ന് രമേശ് ചെന്നിത്തല
