തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധയിടങ്ങളെ വെള്ളത്തിൽ മുക്കിയ പ്രളയം മനുഷ്യസൃഷ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കനത്ത മഴയേത്തുടർന്നല്ല ഇത്ര ഭീകരമായ വെള്ളപ്പൊക്കമുണ്ടായതെന്നും അണക്കെട്ടുകൾ യാതൊരു മുന്നറിയിപ്പുമില്ലാതെ തുറന്നതാണ് പ്രളയമുണ്ടാകാൻ കാരണമായതെന്നും ചെന്നിത്തല തുറന്നടിച്ചു.
ശക്തമായ മഴയുണ്ടാകുമെന്നതുൾപ്പെടെയുള്ള ഒരു മുന്നറിയിപ്പുകളും സർക്കാർ ഗൗനിച്ചില്ലെന്നും കാലാവസ്ഥാ പഠനങ്ങളോ വിലയിരുത്തലുകളോ ഉണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.