തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയക്കെടുതിയിൽ വലയുന്നവരെ രക്ഷപ്പെടുത്താനുള്ള ദൗത്യത്തിന്റെ പൂർണ ചുമതല സൈന്യത്തെ ഏൽപിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ചെന്നിത്തല പ്രധാനമന്ത്രിക്ക് നിവേദനം നൽകി. പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
രക്ഷാപ്രവർത്തനം പൂർണമായും സൈന്യത്തെ ഏൽപിക്കണമെന്ന് രമേശ് ചെന്നിത്തല
