ബംഗളൂരു: ബലാത്സംഗം ആസ്വദിക്കുവെന്ന വിവാദ പരാമർശം നടത്തിയ കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവ് മാപ്പ് പറഞ്ഞു. കോൺഗ്രസ് എംഎൽഎ കെ.ആർ. രമേഷ് കുമാർ ആണ് ട്വിറ്ററിലൂടെ മാപ്പപേക്ഷ നടത്തിയത്.
ബലാത്സംഗത്തെ കുറിച്ച് ഞാൻ നടത്തിയ ഉദാസീനവും അശ്രദ്ധവുമായ അഭിപ്രായത്തിന് എല്ലാവരോടും ആത്മാർത്ഥമായി ക്ഷമാപണം നടത്താൻ ആഗ്രഹിക്കുന്നു.
എന്റെ ഉദ്ദേശം ക്രൂരമായ കുറ്റകൃത്യത്തെ നിസാരമാക്കുകയായിരുന്നില്ലെന്നും ഇനി മുതൽ ഞാൻ എന്റെ വാക്കുകൾ ശ്രദ്ധാപൂർവം ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കർഷകരുടെ പ്രശ്നങ്ങളെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ സ്പീക്കർ വിശ്വേശ്വർ ഹെഗ്ഡെ കഗേരി എല്ലാവർക്കുമായി സമയം അനുവദിച്ചാൽ എങ്ങനെ സമ്മേളനം നടത്തുമെന്ന് ചോദിച്ചപ്പോഴായിരുന്നു രമേഷ് കുമാർ അതിരൂക്ഷമായ പരാമർശം നടത്തിയത്.