തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചു വിളിക്കണമെന്ന പ്രമേയത്തിന്റെ ഉള്ളടക്കം സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്ന് നിയമ മന്ത്രി എ.കെ ബാലന്. ചട്ടപ്രകാരമല്ല പ്രതിപക്ഷ നേതാവ് നോട്ടീസ് നല്‍കിയത്. ഇല്ലാത്ത കീഴ് വഴക്കം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് സമയം ഇല്ലെന്നും ബാലൻ വ്യക്തമാക്കി. നിയമ സഭയ്ക്ക് ഈ സമ്മേളന കാലയളവ് തിരക്കേറിയതാണ്. മൂന്ന് ദിവസം നയപ്രഖ്യാപനവും ബന്ധപ്പെട്ട ചർച്ചകൾക്കും മാറ്റിവയ്ക്കേണ്ടി വരും.
മൂന്ന് ദിവസം ബജറ്റും അനുബന്ധ ചർച്ചകൾക്കുമായി നീക്കി വയ്ക്കണം. മൂന്ന് ദിവസം വാർഡ് വിഭജനവുമായി ബന്ധപ്പെട്ട ബില്ല് അവതരണവും ചർച്ചയുമായിരിക്കും- അദ്ദേഹം കൂട്ടിച്ചേർത്തു.