തിരുവനന്തപുരം: നഴ്സുമാരുടെ സമരം ഒത്തുതീർപ്പാക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ചാണ് ചെന്നിത്തല ഇക്കാര്യം ആവശ്യപ്പെട്ടത്.
കേരളത്തിലെ ജനകീയ സമരങ്ങളിൽ എസ്മ പ്രയോഗിക്കാറില്ല. ഇത് ഉപയോഗിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. നഴ്സുമാരുടെ പ്രതിനിധികളുമായും ആശുപത്രികളുടെ മാനേജ്മെന്റുകളുമായും മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.