രക്ഷയ്ക്കും ജാഗ്രതയ്ക്കും പിന്നാലെ പടയൊരുക്കം..! ​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ പ​ട​യൊ​രു​ക്കം ക​ണ്ണൂ​രി​ൽ 2 മു​ത​ൽ പ​ര്യ​ട​നം ന​ട​ത്തും

ക​ണ്ണൂ​ർ: പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ക്കു​ന്ന പ​ട​യൊ​രു​ക്കം ജി​ല്ല​യി​ൽ മൂ​ന്നു​ദി​വ​സം പ​ര്യ​ട​നം ന​ട​ത്തു​മെ​ന്ന് യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ എ.​ഡി. മു​സ്ത​ഫ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ര​ണ്ടി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ​യ്യ​ന്നൂ​ർ ഗാ​ന്ധി മൈ​താ​ന​ത്താ​ണ് ജി​ല്ല​യി​ലെ ആ​ദ്യ സ്വീ​ക​ര​ണം. ജാ​ഥ​യു​ടെ ഒ​ന്നാം​ദി​വ​സം വൈ​കു​ന്നേ​രം ആ​റി​ന് ത​ളി​പ്പ​റ​ന്പ് ടൗ​ൺ സ്ക്വ​യ​റി​ൽ സ​മാ​പി​ക്കും.

ജാ​ഥ​യു​ടെ ര​ണ്ടാം​ദി​വ​സം മൂ​ന്നി​ന് രാ​വി​ലെ ഒ​ൻ​പ​തി​ന് ക​ല്യാ​ശേ​രി മ​ണ്ഡ​ല​ത്തി​ലെ പ​ഴ​യ​ങ്ങാ​ടി ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് സ്വീ​ക​ര​ണം ന​ൽ​കും. തു​ട​ർ​ന്ന് മൂ​ന്നി​ന് ച​ക്ക​ര​ക്ക​ൽ ടാ​ക്സി സ്റ്റാ​ൻ​ഡ്, നാ​ലി​ന് ത​ല​ശേ​രി പു​തി​യ​ബ​സ് സ്റ്റാ​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ത്തി​നു ശേ​ഷം വൈ​കു​ന്നേ​രം അ​ഞ്ചി​ന് ക​ണ്ണൂ​ർ സ്റ്റേ​ഡി​യം കോ​ർ​ണ​റി​ൽ സ​മാ​പി​ക്കും.

നാ​ലി​ന് രാ​വി​ലെ 11ന് ​ശ്രീ​ക​ണ്ഠ​പു​രം ബ​സ് സ്റ്റാ​ൻ​ഡി​ൽ ആ​രം​ഭി​ക്കു​ന്ന ജാ​ഥ മൂ​ന്നി​ന് ഇ​രി​ട്ടി ടൗ​ൺ, നാ​ലി​ന് മ​ട്ട​ന്നൂ​ർ ബ​സ് സ്റ്റാ​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്വീ​ക​ര​ണ​ത്തി​നു​ശേ​ഷം പാ​നൂ​ർ ടൗ​ണി​ൽ സ​മാ​പി​ക്കും. തു​ട​ർ​ന്ന് വ​യ​നാ​ട് ജി​ല്ല​യി​ലേ​ക്ക് പ്ര​വേ​ശി​ക്കും. പ്ര​ചാ​ര​ണ ജാ​ഥ​യു​ടെ മു​ന്നോ​ടി​യാ​യി ക​ലാ​സാം​സ്കാ​രി​ക ജാ​ഥ​ക​ൾ സം​ഘ​ടി​പ്പി​ക്കും. ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ​പാ​ച്ചേ​നി, വി.​കെ. അ​ബ്ദു​ൾ​ഖാ​ദ​ർ മൗ​ല​വി, സി.​എ. അ​ജീ​ർ, ഇ​ല്ലി​ക്ക​ൽ ആ​ഗ​സ്തി തു​ട​ങ്ങി​യ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

 

Related posts