കൊല്ലം: ദേവസ്വംബോര്‍ഡ് സംവരണ വിഷത്തില്‍ സര്‍ക്കാരിനെ പിന്തുണച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ഇക്കാര്യത്തില്‍ സമവായമാണ് ആവശ്യം. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും സമവായത്തിനായിരുന്നു ശ്രമിച്ചിരുന്നതെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
ലൈഫ് മിഷന് ഉള്‍പ്പടെയുളള നാല് മിഷനുകളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കൂട്ട് ഉത്തരവാദിത്വം നഷ്ടപ്പെട്ടു. സര്‍ക്കാര്‍ ഭരണം തുടങ്ങിയത് മുതല്‍ സിപിഎമ്മിനും സിപിഐയ്ക്കും വ്യത്യസ്ത അഭിപ്രായമാണ്. ഭരണകക്ഷി പാര്‍ട്ടികളുടെ അഭിപ്രായ ഭിന്നത ഭരണത്തെ പ്രതികൂലമായി ബാധിച്ചു. നിയമം പിണറായി വിജയന്റെ വഴിയ്ക്കാണ് പോകുന്നത്. മുഖ്യമന്ത്രി എന്തിനാണ് കായല്‍ കൈയേറ്റക്കാരേയും വ്യാജപട്ടയക്കാരേയും സംരക്ഷിക്കുന്നത്.
കുറിഞ്ഞി ഉദ്യാനം സംരക്ഷിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. ഇത് മാധ്യമങ്ങളോ പ്രതിപക്ഷമോ കൊണ്ടു വന്ന കാര്യമല്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള വാര്‍ത്താ കുറിപ്പിലൂടെയാണ് സംഭവം പുറ ത്തുവന്നത്. കുറിഞ്ഞി ഉദ്യാനം തകര്‍ക്കുന്ന നടപടികള്‍ യുഡിഎഫ് എതിര്‍ക്കും. ഡിസംബര്‍ ആറിന് യുഡിഎഫ് സംഘം കുറിഞ്ഞി ഉദ്യാനം സന്ദര്ശിക്കുെമെന്നും അദ്ദേഹം പറഞ്ഞു.