മുക്കം: പുതിയ ജലവൈദ്യുത പദ്ധതികൾ ഇനി കേരളത്തിന് ആവശ്യമില്ലെന്നും അത് പ്രകൃതിക്ക് ദോഷകരമാണന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അത് കൊണ്ടാണ് യുഡിഎഫ് ആതിരപ്പള്ളി പദ്ധതിയെ എതിർക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. കോഴിക്കോട് ഡി സി സി നടപ്പിലാക്കുന്ന ജലഹസ്തം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഒരു കാലത്ത് കുടിക്കാൻ വരെ ഉപയോഗിച്ചിരുന്ന പുഴവെള്ളം ഇന്ന് കുടിക്കാൻ പറ്റാത്ത അവസ്ഥയാണ്. നാമെല്ലാം കുപ്പിവെള്ളത്തിലേക്ക് മാറി. പ്രകൃതിയെ സംരക്ഷിക്കാൻ പുതുതലമുറ രംഗത്തിറങ്ങണം. ഇല്ലെങ്കിൽ ചൈനയിലേയും റഷ്യയിലേയും പോലെ ഓക്സിജൻ വില കൊടുത്തു വാങ്ങുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങും. പരിസ്ഥിതിക്കെതിരെയുള്ള വെല്ലുവിളികൾക്കെതിരെ ജല സ്രോതസ്സുകൾ സംരക്ഷിച്ച് നിർത്തണമെന്നും ചെന്നിത്തല പറഞ്ഞു.
ഡിസിസി പ്രസിഡന്റ് ടി.സിദ്ദീഖ് അധ്യക്ഷത വഹിച്ചു. എം.എം.ഹസ്സൻ,എം.ഐ.ഷാനവാസ് എം.പി, കെ.പി.അനിൽകുമാർ, കെ.സി.അബു, എം.എൻ. കാരശേരി,കാഞ്ചന മാല, അഡ്വ: കെ.ജയന്ത് ,കെ.പ്രവീണ്‍ കുമാർ, മാന്നാർ അബ്ദുൽ ലത്തീഫ് , ഐ.മൂസ, സി.ജെ.ആന്റണി, ബാബു പൈക്കാട്ടിൽ, എം.ടി.അഷ്റഫ് , രാമചന്ദ്രൻ തുടങ്ങിയവർപ്രസംഗിച്ചു.