ഹരിപ്പാട്: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ടെലിഫിലിമിൽ അഭിനയിക്കുന്നു. മദ്യത്തിനും മയക്കുമരുന്നിനുമെതിരേയുള്ള ബോധവൽക്കരണം ലക്ഷ്യമിടുന്ന നിങ്ങളിൽ ഒരാൾ എന്ന ടെലിഫിലിമിൽ ഒരു മിനിട്ട് ദൈർഘ്യമുള്ള ഭാഗത്താണ് അദ്ദേഹം അഭിനയിക്കുന്നത്. നവംബറിൽ ചിത്രീകരണം തുടങ്ങിയ ഫിലിം മെയ് 31 ന് റിലീസാകും. വിഷ്ണു.വി.ഗോപൻ സംവിധാനവും തിരക്കഥയും നിർവഹിക്കുന്ന ടെലിഫിലിമിൽ വിജയ് ബാബു, ആനന്ദ് സജിത്, എന്നിവരും അഭിനയിക്കുന്നു. ആറാട്ടുപുഴയിലെ വലിയഴീക്കലിൽ ഇന്നലെ ചിത്രീകരണം നടന്നു.
ഭാവം ഓക്കെയല്ലേ ..! മദ്യത്തിനും മയക്കുമരുന്നിനുമെതിരേയുള്ള ബോധവൽക്കരണ ടെലി ഫിലിമായ നിങ്ങളിൽ ഒരാളിൽ അഭിനയിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല
