പി​ടി​കി​ട്ടാ​പ്പു​ള്ളി​യെ പി​ടി​കൂ​ടാ​ൻ സ​ഹാ​യി​ച്ചാ​ൽ കി​ട്ടു​ന്ന പാ​രി​ദോ​ഷി​ക തു​ക എ​ത്ര​യെ​ന്ന​റി​യു​മോ? ഭാ​ര്യ​യെ അ​തി​ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി 10 വ​ർ​ഷം മു​മ്പ് ര​ക്ഷ​പ്പെ​ട്ട ഇ​ന്ത്യ​ക്കാ​ര​ന് ര​ണ്ട് കോ​ടി വി​ല പ​റ​ഞ്ഞ് എ​ഫ്ബി​ഐ

ദാ​ന്പ​ത്യം സ​ന്തോ​ഷ​ക​ര​വും സ​മാ​ധാ​ന​പ​ര​വും ആ​വ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ് എ​ല്ലാ ആ​ളു​ക​ളും. എ​ന്നാ​ൽ നി​ങ്ങ​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ൾ എ​ല്ലാ​യ്പ്പോ​ഴും ന​ട​ക്ക​ണ​മെ​ന്നു​മി​ല്ല. പാ​ല​ക്ക് എ​ന്ന യു​വ​തി​ക്ക് വി​വാ​ഹ​ശേ​ഷം സം​ഭ​വി​ച്ച ദു​രി​ത​വും അ​ത്ത​ര​ത്തി​ലൊ​ന്നാ​ണ്. സ​ന്തോ​ഷ​ത്തോ​ടെ കു​ടും ബ ​ജീ​വി​ത​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ച​താ​യി​രു​ന്നു 21 കാ​രി​യാ​യ പാ​ല​ക്. ഭ​ദ്രേ​ഷ് കു​മാ​ർ ചേ​ത​ൻ​ഭാ​യ് പ​ട്ടേ​ലി​നെ​യാ​ണ് പാ​ല​ക് വി​വാ​ഹം ചെ​യ്ത​ത്.

വി​വാ​ഹ​ശേ​ഷം ഇ​രു​വ​രും അ​മേ​രി​ക്ക​യി​ൽ സ്ഥി​ര താ​മ​സ​മാ​ക്കി. എ​ന്നാ​ൽ കു​റ​ച്ച് മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷം പാ​ല​ക്ക് ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങാ​ൻ ഭ​ർ​ത്താ​വാ​യ ഭ​ദ്രേ​ഷി​നെ നി​ർ​ബ​ന്ധി​ച്ചു​കൊ​ണ്ടി​രു​ന്നു. അ​യാ​ൾ​ക്ക് ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങാ​ൻ അ​ത്ര​യ്ക്ക് താ​ൽ​പ​ര്യം ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​ക്കാ​ര്യം പ​റ​ഞ്ഞ് എ​പ്പോ​ഴും ര​ണ്ടു​പേ​രും ത​മ്മി​ൽ ക​ല​ഹം പ​തി​വാ​യി​രു​ന്നു. അ​തി​നി​ട​യി​ൽ 2015 ഏ​പ്രി​ൽ 12 -ന് ​പാ​ല​കി​ന്‍റെ ജീ​വി​തം പോ​ലും ത​ക​രാ​റി​ലാ​യ അ​പ്ര​തീ​ക്ഷി​ത ദു​ര​ന്തം അ​വ​ളെ​ത്തേ​ടി​യെ​ത്തി.

മേ​രി​ലാ​ൻ​ഡി​ലെ ഹാ​നോ​വ​റി​ലെ ഒ​രു ഡോ​ണ​ട്ട് ഷോ​പ്പി​ലാ​ണ് പാ​ല​കും ഭ​ർ​ത്താ​വും ജോ​ലി ചെ​യ്തി​രു​ന്ന​ത്. ഒ​രു​ദി​വ​സം അ​യാ​ൾ ത​ന്‍റെ ഭാ​ര്യ​യെ ശ​ക്ത​മാ​യ ഒ​രു വ​സ്തു കൊ​ണ്ട് ഒ​ന്നി​ല​ധി​കം ത​വ​ണ ത​ല​യ്ക്ക​ടി​ക്കു​ക​യും ക​ട​യു​ടെ പി​ൻ​മു​റി​യി​ൽ വ​ച്ച് ക​ത്തി​കൊ​ണ്ട് നി​ര​വ​ധി ത​വ​ണ കു​ത്തു​ക​യും ചെ​യ്തു. നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ അ​വ​ളു​ടെ ജീ​വ​ൻ പൊ​ലി​ഞ്ഞു​പോ​യി.

ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം അ​യാ​ൾ ഒ​ളി​വി​ൽ പോ​യി. സം​ഭ​വം ന​ട​ക്കു​മ്പോ​ൾ ഇ​യാ​ൾ​ക്ക് 24 വ​യ​സ്സും കൊ​ല്ല​പ്പെ​ട്ട ഭാ​ര്യ പാ​ല​ക്കി​ന് 21 വ​യ​സ്സു​മാ​യി​രു​ന്നു പ്രാ​യം. കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം ക​ട​യു​ടെ പി​ൻ​വാ​തി​ലി​ലൂ​ടെ ഇ​യാ​ൾ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്ത​ൽ.

ഇ​പ്പോ​ഴി​താ ഇ​യാ​ളെ പി​ടി​കൂ​ടു​ന്ന​വ​ർ​ക്ക് പാ​രി​ദോ​ഷി​കം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ് യു​എ​സ്എ​യു​ടെ എ​ഫ്ബി​ഐ അ​ഥ​വാ ഫെ​ഡ​റ​ൽ ബ്യൂ​റോ ഓ​ഫ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ. എ​ഫ്ബി​ഐ​യു​ടെ റി​പ്പോ​ർ​ട്ട് പ്ര​കാ​രം, ന്യൂ​ജേ​ഴ്‌​സി​യി​ലെ നെ​വാ​ർ​ക്കി​ലാ​ണ് പ​ട്ടേ​ലി​നെ അ​വ​സാ​ന​മാ​യി ക​ണ്ട​ത്. ഇ​യാ​ളെ കു​റി​ച്ച് വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് എ​ഫ്ബി​ഐ 2,50,000 ഡോ​ള​ർ (2,16,50,150 രൂ​പ) വ​രെ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചു.

 

Related posts

Leave a Comment