ജനങ്ങള്‍ മുണ്ടുമുറിക്കിയുടുത്ത് ജീവിക്കട്ടെ…മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം വീണ്ടും വര്‍ദ്ധിപ്പിക്കുന്നു; കര്‍ഷകരും കെഎസ്ആര്‍ടിസി ജീവനക്കാരും നഴ്‌സുമാരും ശമ്പളത്തിനായി സമരം ചെയ്യുമ്പോള്‍ തന്നെ വേണോയെന്ന് വിമര്‍ശനം

സംസ്ഥാനത്ത് പട്ടിണി മരണങ്ങളും ആദിവാസി മരണങ്ങളും വര്‍ദ്ധിച്ചു വരുമ്പോള്‍ ജനങ്ങളോട് മുണ്ട് മുറുക്കി ഉടുക്കാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ പറഞ്ഞത് ഏറെ വിവാദമായിരുന്നു. എന്നാലിപ്പോഴിതാ ആ ആഹ്വാനം നടത്തിയ ജനപ്രതിനിധികളുടെ ശമ്പളം വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ അംഗീകാരം നല്‍കിയിരിക്കുന്നു. മന്ത്രിമാരുടെ ശമ്പളം അമ്പതിനായിരത്തില്‍നിന്ന് 90,300 ആകും. എം.എല്‍.എമാരുടേതാകട്ടെ, 39,000 എന്നത് 62,000 രൂപയാകും.

ശമ്പളവര്‍ധനയെപ്പറ്റി പഠിക്കാനായി സ്പീക്കര്‍ നിയോഗിച്ച ജയിംസ് കമ്മീഷന്റെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് ശമ്പളവര്‍ധനയ്ക്കുള്ള ബില്ലിനു രൂപം നല്‍കിയത്. മന്ത്രിസഭായോഗം അംഗീകാരം നല്‍കിയ ബില്‍ പാസാക്കാനായി നിയമസഭയുടെ നടപ്പുസമ്മേളനത്തില്‍ അവതരിപ്പിക്കും.

പെന്‍ഷന്‍ തുകയും ശമ്പളവും കൃത്യമായി ലഭിക്കാതെ കെഎസ്ആര്‍ടിസി ജീവനക്കാരും കാര്‍ഷികവിളകള്‍ക്ക് വിലയില്ലാതെ കര്‍ഷകരും ശമ്പള വര്‍ധനവിനുവേണ്ടി നഴ്‌സുമാരും നിരാഹാരമുള്‍പ്പെടെയുള്ള സമരപരിപാടികളുമായി ജീവിതം തള്ളിനീക്കുമ്പോഴാണ് പ്രതിനിധികള്‍ ശമ്പളവര്‍ധനവിന്റെ ആനുകൂല്യങ്ങള്‍ തുടരെത്തുടരെ അനുഭവിച്ചുവരുന്നത്.

 

 

Related posts