എ​ന്‍റെ ഒ​റ്റ സി​നി​മ​യി​ലും ര​മ്യ​യെ അ​ഭി​ന​യി​പ്പി​ക്കി​ല്ല: ഭ​ർ​ത്താ​വ് കൃ​ഷ്ണവം​ശി

ബാ​ഹു​ബ​ലി എ​ന്ന ഇ​തി​ഹാ​സ ചി​ത്ര​ത്തി​ലൂ​ടെ ഏ​റെ നാ​ളു​ക​ൾ​ക്ക് ശേ​ഷം ര​മ്യ കൃ​ഷ്ണ​ൻ എ​ന്ന താ​ര​ത്തി​ന്‍റെ അ​ഭി​ന​യ മി​ക​വ് ഇ​ന്ത്യ​ൻ സി​നി​മ ക​ണ്ടു. നോ​ട്ട​ത്തി​ലും ഭാ​വ​ത്തി​ലും രാ​ജ​മാ​താ​വി​ന്‍റെ പ്രൗ​ഢി​യു​മാ​യി നി​ന്ന ര​മ്യ കൃ​ഷ്ണ​ന് പി​ന്നെ അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​മാ​യി​രു​ന്നു. അ​തി​നു മു​ൻ​പ് പ​ട​യ​പ്പ സി​നി​മ​യി​ലെ നീ​ലാം​ബ​രി​യാ​ണ് ഇ​തുപോ​ലെ കൈയ​ടി നേ​ടി​യ​ത്. ഇ​ന്ത്യ​ക്ക​ക​ത്തും പു​റ​ത്തു​മാ​യി ര​മ്യ​ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ളെ​ത്തു​കയാണ്.

എന്നാൽ ശി​വ​ഗാ​മി ദേ​വി​യെ അം​ഗീ​ക​രിക്കുന്നുണ്ടെങ്കിലും വ്യത്യസ്ഥ അഭിപ്രായം പറഞ്ഞത് ഒ​രേ​യൊ​രാ​ൾ മാ​ത്രം, ഭ​ർ​ത്താ​വും സം​വി​ധാ​യ​ക​നു​മാ​യ കൃ​ഷ്ണ വം​ശി.​ബാ​ഹു​ബ​ലി​യി​ലെ ര​മ്യ​യു​ടെ ക​ഥാ​പാ​ത്രം ന​ല്ല​താ​യി​രു​ന്നു. പ​ക്ഷേ ആ ​സി​നി​മ​യു​ടെ എ​ല്ലാ ക്രെ​ഡി​റ്റും രാ​ജ​മൗ​ലി​ക്കാ​ണ്. ര​മ്യ​യു​ടെ ഏ​റ്റ​വും മി​ക​ച്ച സി​നി​മ​യ​ല്ല ബാ​ഹു​ബ​ലി. അ​മ്മൊ​രു, ന​ര​സിം​ഹ എ​ന്നീ ചി​ത്ര​ങ്ങ​ൾ ക​ണ്ടാ​ൽ മ​തി.

എ​ന്നാ​ലും ര​മ്യ​യെ ഞാ​നെ​ന്‍റെ സി​നി​മ​യി​ൽ അ​ഭി​ന​യി​പ്പി​ക്കി​ല്ല. എ​നി​ക്ക​വ​ളെ ഒ​രു ന​ടി​യാ​യി​കാ​ണാ​ൻ പ​റ്റി​ല്ല. എ​ന്‍റെ ഒ​രേ​യൊ​രു സി​നി​മ​യി​ലാ​ണ് ര​മ്യ അ​ഭി​ന​യി​ച്ച​ത് പ​ക്ഷേ അ​ത് വി​വാ​ഹ​ത്തി​ന് മു​ൻ​പാ​യി​രു​ന്നെ​ന്നും കൃ​ഷ്ണ വം​ശി പ​റ​ഞ്ഞു. ആ​റാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന ഋ​ത്വി​ക് വം​ശി​യാ​ണ് താ​ര ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ. മ​ക​നോ​ടൊ​പ്പം ചെല​വ​ഴി​ക്കാ​നാ​ണ് ത​ങ്ങ​ൾ ഇ​ഷ്ട​പ്പെ​ടു​ന്ന​തെ​ന്നും ഇ​രു​വ​രും പ​റ​ഞ്ഞു.

Related posts