ഫ്രാങ്ക്ഫർട്ട്: ഓസ്ട്രേലിയൻ പട്ടാളത്തിൽ ആദ്യമായി മലയാളി വനിത സാന്നിധ്യം. തൃശൂർക്കാരിയായ രമ്യ രമേശ് എന്ന മുപ്പതുകാരിയാണ് ചരിത്രത്തിലാദ്യമായി ഓസ്ട്രേലിയയിൽ പട്ടാളക്കാരിയായത്. രമ്യയെ കൂടാതെ മറ്റ് ഒൻപത് സ്ത്രീകളാണ് 40 പേരടങ്ങുന്ന പുതിയ വനിതാ കേഡറ്റുകളുടെ സംഘത്തിലുള്ളത്.
ഓസ്ട്രേലിയൻ പ്രതിരോധ സേനയിൽ മലയാളികളായ പുരുഷന്മാർ ഉണ്ടെങ്കിലും ഒരു സ്ത്രീ ആദ്യമായാണ് പാസ് ഒൗട്ട് ആകുന്നത്. തൃശൂരിലെ കൃഷ്ണകുമാർ, രമാദേവി ദന്പതികളുടെ പുത്രിയായ രമ്യ തൃശൂർ വിമലാ കോളേജിൽ നിന്ന് എംബിഎ എടുത്തിട്ടുണ്ട്.
ഓസ്ട്രേലിയയിലേക്ക് കുടിയേറുന്നതിന് മുൻപ് ഗൾഫിൽ ഒരു എണ്ണക്കന്പനിയിലായിരുന്നു ജോലി. ഭർത്താവ് രമേശ് ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലെ റിവേറിനാ ഓയിൽ ആന്റ് ബയോ എനർജി എന്ന കന്പനിയിലെ എൻജിനിയറാണ്. ഇവർക്ക് മൂന്ന് കുട്ടികളുണ്ട്.
റിപ്പോർട്ട്: ജോർജ് ജോണ്