പാലക്കാട്: തനിക്കു വേണ്ടി കാർ വാങ്ങാനുള്ള നീക്കത്തിൽനിന്നു പിന്തിരിയണമെന്ന് യൂത്ത് കോണ്‍ഗ്രസിനോട് കോണ്‍ഗ്രസ് എംപി രമ്യ ഹരിദാസ്. പിരിവെടുത്തു കാർ വാങ്ങുന്നതിൽ കെപിസിസി പ്രസിഡന്റ് പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിലാണ് രമ്യയും എതിർപ്പറിയിച്ചത്.
പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ ഒരഭിപ്രായം പറഞ്ഞാൽ ആ തീരുമാനത്തെ അനുസരിക്കുമെന്നും പൊതുജീവിതം സുതാര്യമായിരിക്കണം എന്നുള്ളത് തന്റെ വ്രതവും ശപഥവുമാണെന്നും രമ്യ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
രമ്യ ഹരിദാസിന് കാർ വാങ്ങാൻ ഓരോ നിയോജക മണ്ഡലത്തിൽ നിന്നും രണ്ടുലക്ഷം രൂപ പിരിച്ചെടുക്കാനാണ് യൂത്ത് കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നത്. ഇതിനായി 1000 രൂപയുടെ രസീത് കൂപ്പണുകളും അച്ചടിച്ച് വിതരണം നടത്തി. എന്നാൽ ഇക്കാര്യം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും വിവാദമാകുകയുമായിരുന്നു.