തിരുവനന്തപുരം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെതിരായ എൽഡിഎഫ് കൺവീനർ എ.വിജയരാഘവന്റെ പരാമര്‍ശത്തില്‍ സിപിഎം പരസ്യമായി മാപ്പുപറയണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്.
സ്ത്രീത്വത്തെ അപമാനിച്ചതിന് വിജയരാഘവനെതിരെ പാര്‍ട്ടി അച്ചടക്കനടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരാമർശത്തിനെതിരെ കോണ്‍ഗ്രസ് ശക്തമായ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
രമ്യ ഹരിദാസിനെതിരായ പരാമർശം അപമാനകരമെന്ന് ഉമ്മൻ ചാണ്ടി
കോട്ടയം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെതിരായ എൽഡിഎഫ് കൺവീനർ എ. വിജയരാഘവന്റെ പരാമർശം പ്രതിഷേധാര്‍ഹവും അപമാനകരവുമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മന്‍ ചാണ്ടി.
സ്ത്രീത്വത്തെയും ദളിത് വിഭാഗത്തെയുമാണ് വിജയരാഘവന് അധിക്ഷേപിച്ചത്. മൂന്നു ദിവസമായി സിപിഎമ്മിന്റെ സമനില തെറ്റിയിരിക്കുകയാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.