തിരുവനന്തപുരം: ആലത്തൂരെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെതിരെ ഇടതുമുന്നണി കൺവീനർ എ.വിജയരാഘൻ മോശം പരാമർശം നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതി ഡിജിപി, ഐജിക്ക് കൈമാറി.
തിരൂർ ഡിവൈഎസ്പിക്കാണ് സംഭവത്തിന്റെ അന്വേഷണ ചുമതല. രണ്ടു ദിവസത്തിനകം വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. സംഭവത്തിൽ രമ്യയും കഴിഞ്ഞ ദിവസം പോലീസിന് പരാതി നൽകിയിരുന്നു.
ഇതേ വിഷയത്തിൽ പ്രതിപക്ഷ നേതാവ് കൂടി പരാതിയുമായി രംഗത്തെത്തിയതോടെ അന്വേഷണത്തിന്റെ മേൽനോട്ടത്തിന് തൃശൂർ റേഞ്ച് ഐജിയേയും ചുമതലപ്പെടുത്തിയിട്ടുണ്ട്.