കുന്നംകളം: ചൊവ്വന്നൂർ പഞ്ചായത്തിനു കീഴിൽ സെൻറ് മേരീസ് ഹൈസ്കൂൾ, അടുപ്പുട്ടി സ്കൂൾ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാന്പിൽ രമ്യ ഹരിദാസ് എംപി എത്തി. . ചൊവ്വന്നൂർ പഞ്ചായത്തിലെ പന്തല്ലൂർ ഭാഗങ്ങൾ, കാക്കപുലി, എളാട്ടുകുളം തുടങ്ങിയ വിവിധ ഭാഗങ്ങളിലെ ആളുകളാണ് ഇവിടെ ക്യാന്പിലുള്ളത്. ചൊവ്വന്നൂർ അയിനികുളങ്ങര പ്രദേശത്തെ വെള്ളം കയറിയ വീടുകളിലെ ആളുകളാണ് അടുപ്പൂട്ടി സ്കൂൾ ക്യാന്പിലുള്ളത് . പതിനഞ്ചോളം കുടുംബങ്ങൾ ക്യാന്പിലുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ഇവരുടെയെല്ലാം വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ക്യാന്പിലേക്ക് മാറ്റിയത്. ക്യാന്പിൽ എത്തിയ രമ്യ ഹരിദാസ് ഇവിടെയുള്ള ആളുകളുമായി ഏറെ നേരം സമയം ചെലവഴിച്ചു. ക്യാന്പിൽ കഴിയുന്ന വീട്ടമ്മമാരോട് എംപി എല്ലാ വിശേഷങ്ങളും ചോദിച്ചറിഞ്ഞു. പ്രളയ തീവ്രത ഏറെയാണെന്നും പ്രശ്നങ്ങൾ തീർന്ന് എത്രയും വേഗം വീടുകളിലേക്ക് തിരിച്ചു പോകാൻ സാധിക്കട്ടെ എന്നും എംപി ക്യാന്പിലുള്ളവരെ ആശ്വസിപ്പിച്ചു.
പൊതുവേ മഴകുറഞ്ഞ് വന്നിട്ടുണ്ടെന്നും ക്യാന്പിലുള്ളവർക്ക് എല്ലാ സഹായങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും രമ്യ ഹരിദാസ് അറിയിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. സതീശൻ, ജില്ലാ പഞ്ചായത്ത് അംഗം കെ .ജയശങ്കർ, ബിജു സി. ബേബി, എം .കെ. ജയ്സിംഗ്, ചൊവ്വന്നൂർ വില്ലേജ് ഓഫീസർ ബിന്ദു പാർവതി , സെന്റ് മേരിസ് സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ധന്യ, ജോണ് മാസ്റ്റർ തുടങ്ങിയവർ രമ്യക്കൊപ്പം ഉണ്ടായിരുന്നു.
നെല്ലിയാന്പതി: ശക്തമായ മഴയിൽ ജാഗ്രത തുടരുന്ന നെല്ലിയാന്പതി മേഖലയിൽ രമ്യാ ഹരിദാസ് എംപി. സന്ദർശനം നടത്തി. പുലയന്പാറ, നൂറടി, പാടഗിരി ഭാഗങ്ങളിലാണ് സന്ദർശനം നടത്തിയ്. പാടഗിരിയിൽ മാറ്റി താമസിപ്പിച്ചിട്ടുള്ള കുടുംബങ്ങളെയും സന്ദർശിച്ചു. ബ്ലോക്ക് കോണ്ഗ്രസ്സ് പ്രസിഡന്റ് കെ.കെ.കുഞ്ഞുമോൻ, യൂത്ത് കോണ്ഗ്രസ്സ് പാർലമെന്റ് പ്രസിഡന്റ് പാളയം പ്രദീപ്, മണ്ഡലം പ്രസിഡന്റ് പി.ഒ.ജോസഫ്, നെല്ലിയാന്പതി ഗ്രാമപഞ്ചായത്തംഗങ്ങളായ രാജേഷ്, ശെന്തിൽ, ധനലക്ഷ്മി, വിജയൻ, ചന്ദ്രശേഖരൻ തുടങ്ങിയവർ എം.പിയോടൊപ്പം ഉണ്ടായിരുന്നു.