കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ത്തിലൂ​ടെ സം​ഘ​ട​ന​ക​ളെ വ​ള​ർ​ത്താൻ കഴിയുമെന്ന്  രമ്യ ഹരിദാസ് എംപി

വ​ട​ക്കാ​ഞ്ചേ​രി: കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ത്തിലൂ​ടെ സം​ഘ​ട​ന​ക​ളെ വ​ള​ർ​ത്താ​ൻ ക​ഴി​യു​മെ​ന്ന് ര​മ്യ​ ഹ​രി​ദാ​സ് എംപി പ​റ​ഞ്ഞു.​ അ​മ്മ​ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ മം​ഗ​ലം എ​കെജി ന​ഗ​റി​ൽ ആ​രം​ഭി​ച്ച സ്വ​യം​തൊ​ഴി​ൽ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ​യും സ്നേ​ഹ സം​ഗ​മത്തിന്‍റെയും ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു​കൊ​ണ്ട് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എംപി.

സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് കു​മാ​രി കൃ​ഷ്ണ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്വ​യം​തൊ​ഴി​ൽ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം അ​നി​ൽ അ​ക്ക​ര എംഎ​ൽഎ​നി​ർ​വ്വ​ഹി​ച്ചു.​ ക​രീം പ​ന്നി​ത്ത​ടം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.​

ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ സി​ന്ധു സു​ബ്ര​ഹ്മ​ണ്യ​ൻ, പ്ര​സ് ഫോറം ഭാ​ര​വാ​ഹി​ക​ളാ​യ കെ.​പി.​മ​ണി​കണ്ഠൻ, ജോ​ണി ചി​റ്റി​ല​പ്പി​ള്ളി, ശ​ശി​കു​മാ​ർ കൊ​ട​യ്ക്കാ​ട​ത്ത്, സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളാ​യ ഓ​മ​ന വ​ർ​ഗ്ഗീ​സ്, പ​ങ്ക​ജം കൃ​ഷ്ണ​ൻ​കു​ട്ടി, അ​ർ​ച്ച​ന അ​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ, ചി​കി​ത്സാ സ​ഹാ​യ വി​ത​ര​ണം, അ​രി വി​ത​ര​ണം എ​ന്നി​വ​യും ന​ട​ന്നു.

Related posts