കോന്നി: നാടന്‍പാട്ടും പ്രസംഗവുമായി രമ്യ ഹരിദാസിന്റെ സാന്നിധ്യം യുഡിഎഫ് പ്രചാരണത്തിന് ആവേശമായി. ഇന്നലെ രാവിലെ കുമ്പഴയില്നിന്നായിരുന്നു തുടക്കം. യുഡിഎഫ് സ്ഥാനാര്‍ഥി പി. മോഹന്‍രാജിന്റെ മൈലപ്ര പഞ്ചാത്തുതല പര്യടന പരിപാടി രമ്യാ ഹരിദാസ് എംപി ഉദ്ഘാടനം ചെയ്തു.പിന്നീട് കോന്നിയിലെത്തിയ രമ്യ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ യോഗത്തില്‍ പങ്കെടുത്തു.
കോന്നി ടൗണില്‍ ടാക്സി, ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ എന്നിവരെ കണ്ട് വോട്ടഭ്യര്‍ഥന നടത്തി. തുടര്‍ന്ന് വിവിധ കുടുംബയോഗങ്ങള്‍, പൊതു സമ്മേളനങ്ങള്‍ എന്നിവയിലും പങ്കെടുത്തു. ഒരുദിവസം നിറഞ്ഞുനിന്ന പരിപാടിയായിരുന്ന ആലത്തൂര്‍ എംപിക്ക് ഇന്നലെ കോന്നി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായിരുന്നത്.
പൊതുയോഗങ്ങളില്‍ ആളുകളുടെ അഭ്യര്‍ഥന മാനിച്ച് രമ്യയ്ക്ക് പാട്ടും പാടേണ്ടിവന്നു. തണ്ണിത്തോട്, ചിറ്റാര്‍, ആങ്ങമൂഴി എന്നിവിടങ്ങളിലായിരുന്നു പൊതുയോഗം. കോളനികള്‍ കേന്ദ്രീകരിച്ച് രമ്യ ഹരിദാസ് നടത്തിയ വോട്ടുതേടലും ശ്രദ്ധേയമായി.രമ്യ ഹരിദാസ് ഇന്നും കോന്നിയിലുണ്ടാകും.
രാവിലെ 8.30ന് ഏനാദിമംഗലം പഞ്ചായത്തില്‍ സ്ഥാനാര്‍ഥിയുടെ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വാഴമുട്ടത്ത് കുടുംബയോഗം, കോണ്‍ഗ്രസ് ഭവനില്‍ ദളിത് കോണ്‍ഗ്രസ് കണ്വന്ഷന്. രണ്ടിന് അരുവാപ്പുലം, കൊക്കാത്തോട് പ്രദേശങ്ങളില്‍ ഭവനസന്ദര്‍ശനം, ഉച്ചകഴിഞ്ഞ് അരുവാപ്പുലം തോപ്പില്‍ കോളനി സന്ദര്‍ശനം തുടങ്ങിയവയാണ് പരിപാടികള്‍.