1983ൽ പുറത്തിറങ്ങിയ വെള്ളൈ മനസ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് രമ്യാ കൃഷ്ണൻ അഭിനയരംഗത്തെത്തുന്നത്. പിന്നീട് തമിഴിൽ മാത്രമല്ല മലയാളത്തിലും തെലുങ്കിലും കന്നഡയിലും തിളങ്ങുന്ന താരമായി.
എന്തിന് ഹിന്ദിയിലും നിരവധി ചിത്രങ്ങളിൽ രമ്യാ കൃഷ്ണൻ അഭിനയിച്ചു. ഹിന്ദിയിൽ ഏകദേശം പതിനൊന്നോളം ചിത്രങ്ങളിലാണ് അഭിനയിച്ചത്. ബാഹുബലിയിലെ ശിവകാമി ദേവി എന്ന കഥാപാത്രം രമ്യയ്ക്ക് രാജ്യമൊട്ടുക്ക് ആരാധകരെ നൽകി.
ഹിന്ദിയിലാണ് രമ്യ ഏറ്റവും കുറച്ച് ചിത്രങ്ങൾ അഭിനയിച്ചത്. 1998ൽ ആണ് ഏറ്റവും ഒടുവിൽ ഹിന്ദിയിൽ അഭിനയിച്ചത്. ഈ വർഷം അമിതാഭ് ബച്ചനൊപ്പം ഒരു ഹിന്ദി പ്രൊജക്ട് ഉണ്ടായിരുന്നെങ്കിലും ആ പ്രൊജക്ട് നടന്നില്ല.
ഹിന്ദി സിനിമയിൽ നിന്ന് താൻ വിട്ടുനിന്നതല്ലെന്നാണ് രമ്യാകൃഷ്ണൻ പറയുന്നത്. തെന്നിന്ത്യയിൽ ലഭിച്ചതുപോലെ മികച്ച വേഷങ്ങളോ ഓഫറുകളോ തനിക്ക് ഹിന്ദിയിൽ നിന്ന് ലഭിച്ചില്ലെന്നാണ് രമ്യാ കൃഷ്ണൻ പറയുന്നത്. ഹിന്ദിയിൽ ചെയ്ത പല വേഷങ്ങളും അത്ര നന്നായില്ലെന്നും താരം അഭിപ്രായപ്പെട്ടു.
കരൺ ജോഹർ നിർമിച്ച് പുരി ജഗന്നാഥ് തെലുങ്കിലും ഹിന്ദിയിലുമായി ഒരുക്കുന്ന സിനിമയിൽ രമ്യാ കൃ്ഷണനും അഭിനയിക്കുന്നുണ്ട്. വിജയ് ദേവരകൊണ്ടയും അനന്യ പാണ്ഡെയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.