മോഹൻലാലിന്റെ നായികയായി രമ്യാ കൃഷ്ണൻ വീണ്ടും മലയാള സിനിമാ ലോകത്തേക്ക് എത്തുന്നു. ഭദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് രമ്യ നായികയായി എത്തുന്നത്. മോഹൻലാലിനൊപ്പം ഒന്നാമനിലാണ് രമ്യ അവസാനമായി അഭിനയിച്ചത്. ആടു പുലിയാട്ടമാണ് മലയാളത്തിൽ രമ്യയുടേതായി പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം.
ഏപ്രിൽ അവസാനത്തോടെ ഭദ്രൻ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ. സിദ്ദിഖും ശരത്കുമാറും ചിത്രത്തിൽ പ്രധാനപ്പെട്ട വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രത്തിലെ മറ്റ് താരങ്ങൾ ആരൊക്കെയെന്നുള്ള വിവരങ്ങൾ ഇതുവരെ പുറത്തു വന്നിട്ടില്ല.