രമ്യ നമ്പീശന്റെ കല്യാണം കഴിഞ്ഞോയെന്നാണ് ഇപ്പോള്‍ ചിലര്‍ ചോദിക്കുന്നത്. വിവാഹ വേഷമണിഞ്ഞുള്ള രമ്യയുടെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു പിന്നാലെയാണ് ഈ ചോദ്യമുയര്‍ന്നത്. വിവാഹം കഴിഞ്ഞെങ്കില്‍ വരന് ആര്, എന്തു ചെയ്യുന്നു എന്നിങ്ങനെയായി ആരാധകരുടെ സംശയം. ഇപ്പോഴിതാ എല്ലാ ചോദ്യങ്ങള്‍ക്കും രമ്യ തന്നെ മറുപടി നല്‍കുകയാണ്.
തന്റെ കല്യാണമല്ലെന്നും പ്രചരിക്കുന്നത് പുതിയ ചിത്രത്തില്‍ നിന്നുമുള്ള ഫോട്ടോയാണെന്നും താരം വ്യക്തമാക്കിയിരിക്കുകയാണ്. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ വിശദീകരണം.ബദ്രി വെങ്കിടേഷ് സംവിധാനം ചെയ്യുന്ന തമിഴ് സിനിമയില്‍ നിന്നുമുള്ള ചിത്രങ്ങളാണ് പ്രചരിക്കുന്നത്. റിയോ രാജാണ് ചിത്രത്തിലെ നായകന്.
സിനിമയ്ക്ക് ഇതുവരെയും പേരിട്ടിട്ടില്ല. യുവന് ശങ്കര്‍ രാജയുടേതാണ് ചിത്രത്തിന്റെ സംഗീതം. എ.സി കരുണാമൂര്‍ത്തിയാണ് തിരക്കഥ. എം.എസ്. ഭാസ്കര്‍, ആടുകളം നരേന്, രേഖ, റോബോ ശങ്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. നോര്‍ത്ത് ചെന്നൈയിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുമാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. എന്തായാലും നിരവധി ആളുകളാണ് ചിത്രങ്ങള്‍ കണ്ട് തെറ്റിദ്ധരിച്ചത്.
Marriage aayidcha?? When was your marriage?? NOOOOOOO !!! It’s just a still from my new movie #yuvanbadri3 @dirbadri @rio_raj pic.twitter.com/6TkqlOWPOD
— Ramya Nambessan (@nambessan_ramya) December 13, 2019