ബാഹുബലിയിലെ ശിവകാമി ദേവിയുടെ വേഷത്തിലൂടെയാണ് നടി രമ്യ കൃഷ്ണന് ഇപ്പോൾ പ്രേക്ഷകരുടെ മനസിൽ നിറഞ്ഞുനിൽക്കുന്നത്. എന്നാല്‍ ആദ്യ സിനിമയിലൂടെ തന്നെ തെന്നിന്ത്യന്‍ സിനിമാലോകത്ത് വലിയ ജനപ്രീതി നേടിയെടുക്കാന്‍ സാധിച്ച നടി കൂടിയാണ് രമ്യ.
രജനികാന്തിന്റെ സൂപ്പര്‍ഹിറ്റ് സിനിമ പടയപ്പയില്‍ ശക്തമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചത് രമ്യയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത ആ ചിത്രത്തില്‍ തന്നെക്കാളും ഏറെ പ്രായമുള്ള ശക്തമായ സ്ത്രീകഥാപാത്രത്തെയാണ് രമ്യ അവതരിപ്പിച്ചത്.
നാളുകള്‍ക്ക് മുന്‍പു രാധിക ശരത്കുമാര് അവതരിപ്പിക്കുന്ന ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ പടയപ്പ സിനിമയെ കുറിച്ചും അതിന്റെ ചിത്രീകരണത്തിനിടയിലെ ചില സംഭവികാസങ്ങളും രമ്യ തുറന്ന് പറഞ്ഞിരുന്നു. രാധികയായിരുന്നു ചിത്രത്തിലെ നായിക.
ഇപ്പോഴും പടയപ്പയെ കുറിച്ചുള്ള വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുന്നവര്‍ ഉണ്ട്. രമ്യയുടെ ഏത് കഥാപാത്രമാണ് ഇഷ്ടമെന്ന് ചോദിച്ചാല്‍ നീലാംബരി എന്ന ഉത്തരമായിരിക്കും തരികയെന്നും രാധിക സൂചിപ്പിച്ചു. പേടിച്ചു പേടിച്ചാണ് ഞാന്‍ ആ കഥാപാത്രം ചെയ്തത്.
അയ്യോ ഞാന്‍ സൗന്ദര്യയുടെ കഥാപാത്രം ചെയ്താല്‍ മതിയാരുന്നുവെന്ന് എന്നും ആലോചിക്കുമായിരുന്നു. ഓരോ ദിവസവും ഡയലോഗ് പറയുമ്പോഴും ടെന്‍ഷന്‍ ആയിരുന്നു, വീട്ടിലേക്ക് ആരെങ്കിലും കല്ലെറിയുമോ കാറില്‍ പോകുമ്പോ എറിയുമോ അങ്ങനെ ഞാന്‍ ശരിക്കും പേടിച്ചിരുന്നു.
അതുമല്ല ക്ലൈമാക്സ് ഷൂട്ട് കഴിയുകയും ഒരു ജൂനിയര്‍ ആര്‍ടിസ്റ്റ് പറഞ്ഞു ഒരു മാസത്തേക്ക് ചെന്നൈയില്‍ നിന്ന് മാറി വേറെ എവിടെയെങ്കിലും നില്‍ക്കുന്നതാണ് നല്ലതെന്ന്. താന്‍ ഭയന്നതു പോലെ തന്നെ ഫസ്റ്റ് ഷോ നടന്നപ്പോള്‍ സ്ക്രീനില്‍ എന്റെ മുഖം കാണിച്ചപ്പോള്‍ അതിനു നേരെ കൃത്യമായി ഒരു ചെരുപ്പ് എറിഞ്ഞു.
അങ്ങനെ സ്ക്രീനില്‍ ഒരു ദ്വാരം വീഴുകയും ചെയ്തു. എന്റെ സഹോദരി സിനിമ കാണുവാന്‍ പോയപ്പോഴായിരുന്നു ഇത് സംഭവിച്ചത്. അതുകൊണ്ട് എന്റെ സഹോദരി മിണ്ടാതെ അവിടെ നിന്ന് ഇറങ്ങി പോരുകയായിരുന്നു. ആദ്യ ദിവസത്തിന് ശേഷം എല്ലാം ശരിയായി. ഷൂട്ടിംഗിനെക്കുറിച്ച് ചോദിച്ചാല്‍ രജനികാന്ത് ഷൂട്ടിംഗ് സമയത്തു അധികമൊന്നും പറഞ്ഞിരുന്നില്ല.
എന്നാല്‍ സിനിമ കണ്ടതിനു ശേഷം താന്‍ വളരെ നന്നായി അഭിനയിച്ചു എന്ന് പറഞ്ഞു. മാത്രവുമല്ല, സിനിമയുടെ നൂറാം ദിവസത്തെ ആഘോഷത്തിന് എനിക്ക് പ്രത്യേകമായി സ്വര്‍ണത്തില്‍ നിര്‍മിച്ച ഒരു വേലിന്റെ ലോക്കറ്റ് അദ്ദേഹം സമ്മാനിച്ചിരുന്നു. ഇങ്ങനൊരു ശ്രദ്ധേയമായ വേഷമായി മാറുമെന്ന് താനൊരിക്കലും കരുതിയിരുന്നില്ലെന്നും രമ്യ പറഞ്ഞു.
-പിജി