ആദ്യ കാലത്ത് ചെയ്ത സിനിമകളില്‍ പലതും പരാജയപ്പെട്ടു. അതിനാല്‍തന്നെ വരുന്ന അവസരങ്ങള്‍ക്ക് നോ പറയാന്‍ പറ്റില്ലായിരുന്നു. പടയപ്പയില്‍ വില്ലന്‍ വേഷം ചെയ്യാന്‍ പറ്റില്ലെന്ന് പറയാന്‍ പറ്റുന്ന സാഹചര്യമായിരുന്നില്ല.
രജിനികാന്തിനൊപ്പം ഒരു സിനിമ അപ്പോള്‍ ആവശ്യമായിരുന്നു. ഭാഗ്യത്തിന് ആ തീരുമാനങ്ങള്‍ ശരിയായി. പടയപ്പ ചെയ്യുമ്പോള്‍ ഞാന്‍ വിഷമിച്ചു. സൗന്ദര്യയുടെ മുഖത്ത് കാല് വയ്ക്കുന്ന സീനൊക്കെയുണ്ട്. ആ സീനുകള്‍ എനിക്ക് ബുദ്ധിമുട്ടായി തോന്നി.
പക്ഷെ സിനിമ റിലീസ് ചെയ്തപ്പോള്‍ ലഭിച്ച പ്രതികരണം മികച്ചതായിരുന്നു. ഞാന്‍ കരിയര്‍ തുടങ്ങുമ്പോള്‍ രേവതി ഒരു സൂപ്പര്‍താരമാണ്. മികച്ച സിനിമകള്‍ ചെയ്യുന്നു, നല്ല മാര്‍ക്കറ്റുണ്ട്.
നദിയ, സുഹാസിനി തുടങ്ങിയ നടിമാരെല്ലാം അവരുടെ കരിയറിന്റെ മികച്ച സമയത്തായിരുന്നു. പക്ഷെ എന്നെ സംബന്ധിച്ച് സ്ട്രഗിള്‍ ഉണ്ടായിരുന്നു. തമിഴില്‍ ശ്രദ്ധിക്കപ്പെടാഞ്ഞതോടെയാണ് തെലുങ്കിലേക്ക് പോയത്. മാത്രവുമല്ല ഞാനന്ന് നല്ല പെര്‍ഫോമറും അല്ലായിരുന്നു. –രമ്യാ കൃഷ്ണന്