നടി, പിന്നണിഗായിക, നര്‍ത്തകി എന്നീ നിലകളില്‍ ശ്രദ്ധേയയായ താരമാണ് രമ്യാ നമ്പീശന്. ഇപ്പോൾ മലയാളത്തില്‍ സജീവമല്ലെങ്കിലും താരം അന്യഭാഷാ ചിത്രങ്ങളില്‍ സജീവമാണ്.
സംവിധാന രംഗത്തും സജീവമാണ്. നടിയുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. സിൽക്ക് സാരിയുടുത്ത് തമിഴ് പെൺകൊടി ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. ഗോൾഡൻ ടെംപിൾ വർക്കുകളോടു കൂടിയ മെറൂൺ സിൽക്ക് സാരിയാണ് രമ്യയുടെ ക്ലാസിക് ലുക്കിന് അഴകേകുന്നത്.
പഴമയുടെ സൗന്ദര്യത്തെ തേടുന്നവരെ ആകർഷിക്കുന്ന കളർ കോമ്പിനേഷനിലാണ് സാരി സ്റ്റൈൽ ചെയ്തിരിക്കുന്നത്. കനകാംബര പൂക്കൾ ചൂടി പിറകിലേക്ക് ഒതുക്കി കെട്ടിയിരിക്കുന്ന മുടി തമിഴ് ലുക്ക് നൽകുന്നു. ദിവ്യാ ഉണ്ണിയാണ് രമ്യയെ സ്റ്റൈൽ ചെയ്തിരിക്കുന്നത്. കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.