ബോളിവുഡിന് ഒരുപാടു താരങ്ങളെ നല്കിയ കപൂര്‍ കുടുംബത്തില്‍ നിന്നു സിനിമയിലെത്തുകയും പിന്നീടു സൂപ്പര്‍ താരമാവുകയും ചെയ്ത നടനാണ് രണ്‍ബീര്‍ കപൂര്‍. 2007-ല്‍ സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത സാവരിയ എന്ന ചിത്രത്തിലൂടെയായിരുന്നു രണ്‍ബീറിന്റെ അരങ്ങേറ്റം.
അനില്‍ കപൂറിന്റെ മകള്‍ സോനം കപൂറും ഋഷി കപൂറിന്റെ മകന് രണ്‍ബീര്‍ കപൂറും അരങ്ങേറിയ സിനിമ എന്നതും സാവരിയയുടെ പ്രത്യേകതയാണ്. ആദ്യ ചിത്രം പരാജയപ്പെട്ടുവെങ്കിലും രണ്‍ബീറിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു.സാവരിയക്ക് മുമ്പ് തന്നെ രണ്‍ബീര്‍ സഞ്ജയ് ലീല ബന്‍സാലിക്കൊപ്പം പ്രവര്‍ത്തിച്ചിരുന്നു.
അമിതാഭ് ബച്ചനെയും റാണി മുഖര്‍ജിയേയും പ്രധാന താരങ്ങളാക്കി ബന്‍സാലി സംവിധാനം ചെയ്ത ചിത്രമായിരുന്നു ബ്ലാക്ക്. ബ്ലാക്കില്‍ ബന്‍സാലിയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി രണ്‍ബീര്‍ പ്രവര്‍ത്തിച്ചിരുന്നു. ഈ സമയത്തെ അനുഭവങ്ങള്‍ ഒരിക്കല്‍ രണ്‍ബീര്‍ തുറന്നു പറഞ്ഞിരുന്നു.
ബന്‍സാലി തന്റെ ഏതൊരു അസിസ്റ്റന്റിനോടും പെരുമാറുന്നത് പോലെയാണ് എന്നോടും പെരുമാറിയത്. ഒരു അസിസ്റ്റന്റ് ഡയറക്ടറോട് എന്ന പോലെ തന്നെയായിരുന്നു പെരുമാറ്റം. മണിക്കൂറുകളോളം ജോലി ചെയ്യുമായിരുന്നു. അദ്ദേഹം ഞങ്ങളെ തല്ലുകയും അസഭ്യം പറയുകയും ചെയ്യുമായിരുന്നു.
അത് നമ്മളെ കൂടുതല്‍ കരുത്തരാക്കുകയും ഈ ലോകത്തെ നേരിടാന്‍ പ്രാപ്തരാക്കുകയും ചെയ്യുന്നതായിരുന്നു-രണ്‍ബീര്‍ അഭിമുഖത്തില്‍ പറഞ്ഞു.അതേസമയം രണ്‍ബീര്‍ കപൂറും സഞ്ജയ് ലീല ബന്‍സാലിയും സാവരിയയ്ക്ക് ശേഷം പിന്നീട് ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടില്ല.
ഇരുവരും തമ്മില്‍ അഭിപ്രായ ഭിന്നത ഉണ്ടായെന്നും അതോടെ ഇരുവരും അകലുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
നേരത്തെ രണ്‍ബീരിനെ നായകനാക്കി ബന്‍സാലി മറ്റൊരു സിനിമ കൂടി ചെയ്യുന്നു എന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പക്ഷേ, സാവരിയയുടെ പരാജയവും ചിത്രീകരണത്തിനിടെയുണ്ടായ സംഭവങ്ങളും കാരണം ഇരുവരും അകന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
-പിജി