ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ നടന്നുവരുന്ന ഓട്ടോ എക്സ്പോ നിരവധി വാഹനങ്ങളുടെ അവതരണങ്ങൾക്കും പ്രദർശനങ്ങൾക്കും വേദിയായിട്ടുണ്ട്. എക്സ്പോയിൽ യുഎം ലോഹ്യ ടു വീലേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് പ്രദർശിപ്പിച്ചിരിക്കുന്ന ഇരുചക്ര വാഹനങ്ങളിൽ ഏറ്റവും ശ്രദ്ധയാകർഷിച്ചത് റെനഗെഡ് തോർ എന്ന ഇലക്ട്രിക് ബൈക്കാണ്.
ലോകത്തിലെ ആദ്യ ഇലക്ട്രിക് ബൈക്ക് എന്ന വിശേഷണത്തോടെയാണ് തോറിനെ അവതരിപ്പിച്ചിരിക്കുന്നത്. സാധാരണ ഇലക്ട്രിക് ബൈക്കുകളിൽനിന്നു വ്യത്യസ്തമായി ഗിയറുള്ളതാണെന്നതാണ് ഇതിന്റെ പ്രത്യേകത. തോറിനൊപ്പം റെനഗെഡ് ഡ്യൂട്ടി എസ്, റെനഗെഡ് ഡ്യൂട്ടി എയ്സ് എന്നീ മോഡലുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.
റെനഗെഡ് തോർ
കരുത്തുറ്റ മോട്ടോറും ഗിയർബോക്സും: 30 കിലോവാട്ടിന്റെ മോട്ടോറാണ് തോറിനു കുതിപ്പു പകരുക. ഇതിന് 70 എൻഎം ടോർക്ക് ഉത്പാദിപ്പിക്കാനാകും. 5-സ്പീഡ് ഗിയർബോക്സുള്ള വാഹനത്തിന് ഹൈഡ്രോളിക് ക്ലച്ചാണ് നല്കിയിരിക്കുന്നത്.
തിരിക്കാൻ റിവേഴ്സ് ഗിയർ: റിവേഴ്സ് ഗിയർ ഉൾപ്പെടുത്തിയിരിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഭാരവും വലുപ്പവും കൂടുതലുള്ള വാഹനമായതിനാൽ ഈ സംവിധാനം റൈഡർക്ക് ഏറെ ഗുണപ്രദമാകും.
സസ്പെൻഷൻ: മുന്നിൽ 41 എംഎം ഹൈഡ്രോളിക് ടെലിസ്കോപ്പും പിന്നിൽ ട്വിൻ അഡ്ജസ്റ്റബിൾ ഷോക്കുകളും
വീൽ റിം: മുന്നിൽ 17 ഇഞ്ച്, പിന്നിൽ 15 ഇഞ്ച്
ബ്രേക്ക്: 280എംഎം ഡിസക് മുന്നിലും 240 എംഎം ഡിസ്ക് പിന്നിലും. ഒപ്പം ഡുവൽ ചാനൽ എബിഎസുമുണ്ട്.
ശേഷി: മൂന്നു ബാറ്ററി ഓപ്ഷനുകളിലാണ് തോർ എത്തുന്നത്. 7.5 കിലോവാട്ട് അവർ ശേഷിയുള്ള ബാറ്ററിയിൽ 81 കിലോമീറ്റർ വരെയും 15 കഡബ്ല്യുഎച്ച് ബാറ്റയിൽ 149 കിലോമീറ്റർ വരെയും 27 കെഡബ്ല്യുഎച്ച് ബാറ്ററിയിൽ 270 കിലോമീറ്റർ വരെയും സഞ്ചരിക്കാം.
ബാറ്ററി ടൈപ്പ്: ലിഥിയം പോളിമെർ ഹൈ പവർ ബാറ്ററി
ചാർജിംഗ് ടൈം: ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 80 ശതമാനം ചാർജ് ആകാൻ 40 മിനിറ്റ്. 7.5 kWh: രണ്ടു മണിക്കൂർ. 15 kWh: നാലു മണിക്കൂർ. 27 kWh: ഏഴു മണിക്കൂർ.
വില: 4.9 ലക്ഷം രൂപ മുതൽ
യുഎം ഇന്റർനാഷണൽ
അമേരിക്കയിലെ മയാമി ആസ്ഥാനമായുള്ള കന്പനിയാണെങ്കിലും 35 രാജ്യങ്ങളിലായി 1,500ലധികം സ്റ്റോറുകളുണ്ട് യുഎം ഇന്റർനാഷണലിന്. പ്രാദേശിക കമ്പനികളുമായി സഹകരിച്ചാണ് ഓരോ രാജ്യത്തെയും പ്രവർത്തനം. ഇന്ത്യയിൽ ലോഹ്യ ഓട്ടോയുമായി സഹകരിച്ചാണു പ്രവർത്തനം. 2014 സെപ്റ്റംബറിൽ യുഎം ലോഹ്യ ടു വീലേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് (യുഎംഎൽ) എന്ന കമ്പനി രൂപീകരിച്ചു.
ലോഹ്യ ഓട്ടോയുടെ ഉത്തരാഖണ്ഡിലെ കാശിപുരിലുള്ള നിർമാണ യൂണിറ്റിലാണ് യുഎമിനു വേണ്ടിയുള്ള വാഹനങ്ങളുടെ നിർമാണം. വർഷം ഒരു ലക്ഷം വാഹനങ്ങൾ ഉത്പാദിപ്പിക്കാനുള്ള ശേഷി ഈ പ്ലാന്റിനുണ്ട്.
റെനഗെഡ് ഡ്യൂട്ടി എസ്, റെനഗെഡ് ഡ്യൂട്ടി എയ്സ്
223 സിസി, സിംഗിൾ സിലിണ്ടർ 5-സ്പീഡ് ഗിയർബോക്സാണ് ഇരുമോഡലുകൾക്കുമുള്ളത്. 4-സ്ട്രോക്ക് ഓയിൽ കൂൾഡ് എൻജിൻ 17 പിഎസ് പവറിൽ 17 എൻഎം ടോർക്ക് ഉത്പാദിപ്പിക്കുന്നു.
ഭാരം: യഥാക്രമം 142 കിലോഗ്രാം, 140 കിലോഗ്രാം.
ഓൺ റോഡ്, ഓഫ് റോഡ് യാത്രകൾക്ക് അനുയോജ്യമായ വിധത്തിലാണ് രൂപഘടന. വില 1.10 ലക്ഷം മുതൽ.
ഓട്ടോസ്പോട്ട് /ഐബി