ലി​ഫ്റ്റ് ചോ​ദി​ച്ച​തു ദു​ര​ന്ത​ത്തി​ലേ​ക്ക്; സ്വ​ത​ന്ത്ര ഇ​ന്ത്യ​യി​ൽ ഏ​റെ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച രം​ഗ- ബി​ല്ല കൊ​ല​ക്കേ​സിന് പിന്നിലെ കഥയിങ്ങനെ…

ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലും കൊ​ല​പാ​ത​ക​വു​മൊ​ക്കെ ന​മ്മു​ടെ രാ​ജ്യ​ത്തു പു​തി​യ സം​ഭ​വ​ങ്ങ​ള​ല്ല. എ​ന്നാ​ൽ, രാ​ജ്യ​ത്തി​ന്‍റെ​യൊ​ന്നാ​കെ ശ്ര​ദ്ധ നേ​ടി​യ ചി​ല സം​ഭ​വ​ങ്ങ​ൾ ഇ​ന്നും പ​ല​രു​ടെ​യും മ​ന​സി​ൽ​നി​ന്നു മാ​ഞ്ഞി​ട്ടി​ല്ല. അ​ത്ത​ര​മൊ​രു സം​ഭ​വ​മാ​ണ് 1978ൽ ​അ​ര​ങ്ങേ​റി​യ ബി​ല്ല കേ​സ്.

സ്വ​ത​ന്ത്ര ഇ​ന്ത്യ​യി​ൽ ഏ​റെ കോ​ളി​ള​ക്കം സൃ​ഷ്ടി​ക്കു​ക​യും ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ക​യും ചെ​യ്ത കൊ​ല​ക്കേ​സ് ആ​ണ് രം​ഗ- ബി​ല്ല കൊ​ല​ക്കേ​സ്. ഇ​ന്ത്യ​ൻ നേ​വി​യി​ലെ ക്യാ​പ്റ്റ​ൻ ആ​യി​രു​ന്ന മ​ദ​ൻ മോ​ഹ​ൻ ചോ​പ്ര​യു​ടെ മ​ക്ക​ളാ​യി​രു​ന്നു ഗീ​ത​യും സ​ഞ്ജ​യും.

ഗീ​ത​യ്ക്കു പ​തി​നാ​റ​ര വ​യ​സ്. ഡ​ൽ​ഹി ജീ​സ​സ് ആ​ൻ​ഡ് മേ​രി കോ​ള​ജി​ലെ ര​ണ്ടാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​നി. സ​ഞ്ജ​യി​നു പ​തി​നാ​ലു വ​യ​സ്. ഡ​ൽ​ഹി മോ​ഡേ​ൺ സ്‌​കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യ​ർ​ഥി.
കൊ​ടും കു​റ്റ​വാ​ളി​ക​ൾ
1978 ഓ​ഗ​സ്റ്റ് 26. മും​ബൈ​യി​ലെ വ​ലി​യ ശ​ല്യ​ക്കാ​രാ​യ ക്രി​മി​ന​ലു​ക​ളാ​യി​രു​ന്നു കു​ൽ​ജീ​ത് സിം​ഗ് എ​ന്ന രം​ഗ​യും ജ​സ്ബീ​ർ സിം​ഗ് എ​ന്ന ബി​ല്ല​യും. കൊ​ള്ള​യും കൊ​ല​യും നി​ത്യ​ത്തൊ​ഴി​ൽ ആ​ക്കി​യ​വ​ർ.

മോ​ഷ്‌‌​ടി​ച്ച ഫി​യ​റ്റ് കാ​റി​ൽ മും​ബൈ​യി​ൽ​നി​ന്നു ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള യാ​ത്ര​യി​ലാ​ണ് ഇ​രു​വ​രും.അ​ന്നു ഗീ​ത​യ്ക്കും സ​ഞ്ജ​യി​നും ആ​കാ​ശ​വാ​ണി​യു​ടെ യു​വ​വാ​ണി​യി​ൽ ലൈ​വ് റേ​ഡി​യോ പ്രോ​ഗ്രാം അ​വ​ത​രി​പ്പി​ക്കാ​ൻ പോ​കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു.

ഏ​തെ​ങ്കി​ലും വാ​ഹ​ന​ത്തി​നു കൈ ​കാ​ണി​ച്ചു ലി​ഫ്റ്റ് ചോ​ദി​ച്ചു​വാ​ങ്ങി സ​ൻ​സ​ദ് മാ​ർ​ഗി​ലെ ആ​കാ​ശ​വാ​ണി​യി​ലേ​ക്കു ചെ​ല്ലു​ക. റി​ക്കാ​ർ​ഡിം​ഗ് ക​ഴി​യു​ന്പോ​ൾ രാ​ത്രി ഒ​മ്പ​തോ​ടെ ആ​കാ​ശ​വാ​ണി ഗേ​റ്റി​ൽ​നി​ന്ന് അ​ച്ഛ​ൻ വാ​ഹ​ന​വു​മാ​യി എ​ത്തി തി​രി​ച്ചു വീ​ട്ടി​ലെ​ത്തി​ക്കും.

ഇ​താ​യി​രു​ന്നു കു​ട്ടി​ക​ളും അ​ച്ഛ​നും ത​മ്മി​ലു​ള്ള ധാ​ര​ണ. വാ​ഹ​ന​ത്തി​നു കൈ ​കാ​ണി​ച്ചു ലി​ഫ്റ്റ് ചോ​ദി​ച്ചു​വാ​ങ്ങി​യു​ള്ള യാ​ത്ര അ​ക്കാ​ല​ത്ത് അ​വി​ട​ങ്ങ​ളി​ൽ പ​തി​വാ​യി​രു​ന്നു.
കാ​റു​മാ​യി അ​വ​ർ
ഗീ​ത​യും സ​ഞ്ജ​യും ആ​കാ​ശ​വാ​ണി​യി​ലേ​ക്കു പോ​കാ​ൻ കാ​ത്തു​നി​ൽ​ക്കു​ന്പോ​ഴാ​ണ് രം​ഗ​യും ബി​ല്ല​യും ഫി​യ​റ്റ് കാ​റു​മാ​യി അ​തു​വ​ഴി വ​രു​ന്ന​ത്. കാ​റി​ലു​ള്ള​ത് ആ​രെ​ന്ന​റി​യാ​തെ കു​ട്ടി​ക​ൾ കാ​റി​നു കൈ ​കാ​ട്ടി.

വ​ണ്ടി നി​ർ​ത്തി​യ രം​ഗ​യും ബി​ല്ല​യും കു​ട്ടി​ക​ളെ കാ​റി​ൽ ക​യ​റ്റി. കു​ട്ടി​ക​ൾ വീ​ടി​നു സ​മീ​പ​ത്തു​നി​ന്നു ഫി​യ​റ്റ് കാ​റി​ൽ ലി​ഫ്റ്റ് ചോ​ദി​ച്ചു ക​യ​റി​പ്പോ​വു​ന്ന​തു പ്ര​ദേ​ശ​വാ​സി​യാ​യ എം.​എ​സ്. ന​ന്ദ ക​ണ്ടി​രു​ന്നു. അ​പ്പോ​ൾ ചെ​റി​യൊ​രു ചാ​റ്റ​ൽ മ​ഴ​യും പെ​യ്യു​ന്നു​ണ്ടാ​യി​രു​ന്നു.
നി​ല​വി​ളി ശ​ബ്ദം
വൈ​കി​ട്ട് ആ​റ​ര​യോ​ടെ ഗു​രു​ദ്വാ​രാ ബം​ഗ്ളാ സാ​ഹി​ബി​ന​ടു​ത്തു വ​ച്ച് നോ​ർ​ത്ത് അ​വ​ന്യൂ ല​ക്ഷ്യ​മി​ട്ടു പാ​യു​ന്ന ഫി​യ​റ്റ് കാ​ർ ഭ​ഗ​വാ​ൻ ദാ​സ് എ​ന്ന മ​റ്റൊ​രാ​ളും ക​ണ്ടു. ആ ​കാ​റി​നു​ള്ളി​ൽ​നി​ന്നു കു​ട്ടി​ക​ളു​ടെ നി​ല​വി​ള ശ​ബ്ദം കേ​ട്ട് ഭ​ഗ​വാ​ൻ ദാ​സ് ഓ​ടി​ച്ചെ​ന്നു.

മു​ന്നി​ലെ സീ​റ്റി​ൽ ര​ണ്ടു പു​രു​ഷ​ന്മാ​ർ ഇ​രി​ക്കു​ന്നു. പി​ന്നി​ലെ സീ​റ്റി​ൽ ര​ണ്ടു കു​ട്ടി​ക​ളും. ദാ​സ് നോ​ക്കു​മ്പോ​ൾ, ഡ്രൈ​വിം​ഗ് സീ​റ്റി​ൽ ഇ​രി​ക്കു​ന്ന​യാ​ളി​ന്‍റെ മു​ടി​ക്കു പി​ടി​ച്ചു പി​ന്നി​ലേ​ക്കു വ​ലി​ക്കു​ക​യാ​ണ് ആ ​പെ​ൺ​കു​ട്ടി. ആ​ൺ​കു​ട്ടി​യാ​ക​ട്ടെ, ഡ്രൈ​വ​ർ​ക്കൊ​പ്പ​മു​ള്ള​യാ​ളോ​ടു മ​ല്ലു​പി​ടി​ക്കു​ന്നു.

കാ​ർ വ​ള​രെ വേ​ഗ​ത്തി​ൽ പാ​ഞ്ഞു​പോ​യ​തി​നാ​ൽ ദാ​സി​ന് ആ ​കാ​ർ ത​ടു​ത്തു നി​ർ​ത്താ​നാ​യി​ല്ല. കാ​ർ വി​ല്ലിം​ഗ്ട​ൺ ആ​ശു​പ​ത്രി​യു​ടെ ദി​ശ​യി​ലേ​ക്കു ഓ​ടി​ച്ചു​കൊ​ണ്ടു​പോ​യി. പ​ക്ഷേ, ദാ​സ് കാ​റി​ന്‍റെ ന​മ്പ​ർ ഓ​ർ​ത്തു​വ​ച്ചു -എ​ച്ച്ആ​ർ​കെ 8930.

കാ​റി​നു​ള്ളി​ലെ സം​ഭ​വ​ങ്ങ​ൾ ക​ണ്ടി​ട്ടു പ​ന്തി​കേ​ടു തോ​ന്നി​യ ഭ​ഗ​വാ​ൻ ദാ​സ് കാ​റി​നെ​ക്കു​റി​ച്ചു​ള്ള വി​ര​ങ്ങ​ൾ 6.45 ആ​യ​പ്പോ​ഴേ​ക്കും ഡ​ൽ​ഹി പോ​ലീ​സി​ൽ വി​ളി​ച്ച​റി​യി​ച്ചു. എ​ന്നാ​ൽ, പോ​ലീ​സ് ക​ൺ​ട്രോ​ൾ റൂം ​ഓ​പ്പ​റേ​റ്റ​ർ കാ​റി​ന്‍റെ ന​മ്പ​ർ എ​ഴു​തി​യെ​ടു​ത്ത​പ്പോ​ൾ തെ​റ്റി​പ്പോ​യി. എ​ച്ച്ആ​ർ​കെ 8930 എ​ന്ന​തി​നു പ​ക​രം എം​ആ​ർ​കെ 8930 എ​ന്നാ​ണ് പോ​ലീ​സു​കാ​ര​ൻ കു​റി​ച്ചെ​ടു​ത്ത​ത്.
ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മം
ഭ​ഗ​വാ​ൻ ദാ​സ് ക​ണ്ട സ്ഥ​ല​ത്തു​നി​ന്ന് അ​ല്പ​മ​ക​ലെ വീ​ണ്ടു​മൊ​രാ​ൾ കാ​റി​ൽ​നി​ന്നു കു​ട്ടി​ക​ളു​ടെ ബ​ഹ​ള​വും ര​ക്ഷ​പ്പെ​ടാ​നു​ള്ള ശ്ര​മ​വും ക​ണ്ടി​രു​ന്നു. ഡ​ൽ​ഹി ഡ​വ​ല​പ്പ്മെ​ന്‍റ് അ​ഥോ​റി​റ്റി​യി​ലെ ജൂ​ണി​യ​ർ എ​ൻ​ജി​നി​യ​റാ​യി​രു​ന്ന ഇ​ന്ദ​ർ​ജി​ത് സിം​ഗ് ആ​യി​രു​ന്നു കു​ട്ടി​ക​ളെ ആ​പ​ത്ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട​ത്.

സ്‌​കൂ​ട്ട​റി​ൽ ജോ​ലി ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു ഇ​ന്ദ​ർ​ജി​ത്. വി​ല്ലിം​ഗ്ട​ൺ ആ​ശു​പ​ത്രി​ക്ക​ടു​ത്തു​ള്ള ബാ​ബാ ഖ​ഡ​ക് സിം​ഗ് മാ​ർ​ഗി​ൽ ഏ​ക​ദേ​ശം 6.45ഒാ​ടെ‍​യാ​ണ് കാ​ർ ക​ണ്ട​ത്. അ​പ്പോ​ഴും കാ​റി​നു​ള്ളി​ൽ പി​ടി​വ​ലി ന​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഇ​ന്ദ​ർ​ജീ​ത് സ്‌​കൂ​ട്ട​റു​മാ​യി കാ​റി​നെ ല​ക്ഷ്യ​മാ​ക്കി മു​ന്നോ​ട്ടു​പോ​യി.

സ്കൂ​ട്ട​റി​ൽ ത​ങ്ങ​ളെ പി​ന്തു​ട​ർ​ന്ന ഇ​ന്ദ​ർ​ജീ​തി​നോ​ടു കാ​റി​ലെ ആ​ൺ​കു​ട്ടി ത​ന്‍റെ ചോ​ര​പൊ​ടി​ഞ്ഞ ചു​മ​ൽ കാ​ണി​ച്ചു സ​ഹാ​യ​മി​ര​ന്നു. സിം​ഗ് കാ​റി​നെ പി​ന്തു​ട​ർ​ന്നു. കാ​ർ ശ​ങ്ക​ർ മാ​ർ​ഗി​ലേ​ക്കു തി​രി​ഞ്ഞു. സിം​ഗ് പി​ന്നാ​ലെ ചെ​ന്നു.

എ​ന്നാ​ൽ, അ​വി​ടെ വ​ച്ച് ഒ​രു റെ​ഡ് ലൈ​റ്റ് ജ​മ്പ് ചെ​യ്തു​കൊ​ണ്ടു പാ​ഞ്ഞു​പോ​യ കാ​റി​നെ ത​ട​യാ​ൻ സിം​ഗി​നാ​യി​ല്ല. ഇ​ന്ദ​ർ​ജി​ത് സിം​ഗ് എ​ന്താ​യാ​ലും ന​മ്പ​ർ കൃ​ത്യ​മാ​യി​ത്ത​ന്നെ പോ​ലീ​സ് ക​ൺ​ട്രോ​ൾ റൂ​മി​ൽ വി​ളി​ച്ചു പ​റ​ഞ്ഞു​കൊ​ടു​ത്തു. എ​ന്നാ​ൽ, ആ ​വി​വ​ര​ത്തി​ന്മേ​ലും എ​ന്തു​കൊ​ണ്ടോ ഫ​ല​പ്ര​ദ​മാ​യ ഒ​രു ന​ട​പ​ടി​യും ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യി​ല്ല.
യു​വ​വാ​ണി​യി​ൽ അ​വ​രി​ല്ല
എ​ട്ടോ​ടെ ക്യാ​പ്റ്റ​ൻ ചോ​പ്ര​യും ഭാ​ര്യ​യും ത​ങ്ങ​ളു​ടെ മ​ക്ക​ളു​ടെ പ്രോ​ഗ്രാം കേ​ൾ​ക്കാ​ൻ വേ​ണ്ടി റേ​ഡി​യോ ട്യൂ​ൺ ചെ​യ്തു. പ​ക്ഷേ, മ​ക്ക​ളു​ടെ ശ​ബ്ദം യു​വ​വാ​ണി​യി​ൽ കേ​ട്ടി​ല്ല. സാ​ങ്കേ​തി​ക​മാ​യ എ​ന്തെ​ങ്കി​ലും കാ​ര​ണ​ത്താ​ൽ പ​രി​പാ​ടി റ​ദ്ദാ​ക്കി​യ​താ​വു​മെ​ന്ന് അ​വ​ർ ക​രു​തി.

എ​ന്താ​യാ​ലും, എ​ട്ടേ മു​ക്കാ​ലോ​ടെ ക്യാ​പ്റ്റ​ൻ ചോ​പ്ര ത​ന്‍റെ സ്‌​കൂ​ട്ട​റി​ൽ സ​ൻ​സ​ദ് മാ​ർ​ഗി​ലു​ള്ള ആ​കാ​ശ​വാ​ണി ഗേ​റ്റി​ലെ​ത്തി. പ​ക്ഷേ, സ്ഥി​രം നി​ൽ​ക്കാ​റു​ള്ള സ്ഥ​ല​ത്തു മ​ക്ക​ളെ കാ​ണു​ന്നി​ല്ല. ആ​കാ​ശ​വാ​ണി​യി​ൽ അ​ന്വേ​ഷി​ച്ച​പ്പോ​ൾ അ​വ​ർ എ​ത്തി​യി​ട്ടി​ല്ല എ​ന്ന​റി​യി​ച്ചു.

അ​ടു​ത്തു​ള്ള ടെ​ലി​ഫോ​ൺ ബൂ​ത്തി​ൽ ക​യ​റി ക്യാ​പ്റ്റ​ൻ വീ​ട്ടി​ലെ ലാ​ൻ​ഡ് ലൈ​നി​ൽ വി​ളി​ച്ചു മ​ക്ക​ൾ വീ​ട്ടി​ലെ​ത്തി​യോ​യെ​ന്നു ചോ​ദി​ച്ചു. ഇ​ല്ലെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. ചോ​പ്ര ആ​കെ പ​രി​ഭ്രാ​ന്ത​നാ​യി.

വീ​ട്ടി​ലേ​ക്കു തി​രി​കെ​ച്ചെ​ന്ന ക്യാ​പ്റ്റ​ൻ മ​ക്ക​ൾ ചെ​ന്നി​ട്ടു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള എ​ല്ലാ ബ​ന്ധു​ക്ക​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും വീ​ടു​ക​ളി​ലേ​ക്കും മാ​റി​മാ​റി വി​ളി​ച്ചു​കൊ​ണ്ടി​രു​ന്നു.

അ​പ്പോ​ഴൊ​ന്നും ഒ​രു ത​ട്ടി​ക്കൊ​ണ്ടു പോ​ക​ലി​ന്‍റെ സാ​ധ്യ​ത വീ​ട്ടു​കാ​രു​ടെ മ​ന​സി​ലൂ​ടെ ക​ട​ന്നു​പോ​യി​രു​ന്നി​ല്ല. കു​ട്ടി​ക​ൾ​ക്കെ​ന്തോ അ​പാ​യം പ​റ്റി​യെ​ന്ന തോ​ന്ന​ൽ വ​ന്ന​തോ​ടെ ചോ​പ്ര പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.
രം​ഗ​യും ബി​ല്ല​യും ആ​ശു​പ​ത്രി​യി​ൽ
രാ​ത്രി 10.15ന് ​രം​ഗ​യും ബി​ല്ല​യും വി​ല്ലിം​ഗ്ട​ൺ ആ​ശു​പ​ത്രി​യി​ൽ അ​ടി​യ​ന്ത​ര ശു​ശ്രൂ​ഷ തേ​ടി​ച്ചെ​ന്നി​രു​ന്നു. ബി​ല്ല​യു​ടെ ത​ല​യി​ൽ സാ​മാ​ന്യം വ​ലി​യൊ​രു മു​റി​വു​ണ്ടാ​യി​രു​ന്നു. ഒ​രു മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ ക​ള്ള​ന്മാ​ർ ത​ന്നെ ആ​ക്ര​മി​ച്ച​താ​ണെ​ന്നാ​ണ് ബി​ല്ല ഡോ​ക്ട​റോ​ടു പ​റ​ഞ്ഞ​ത്.

ആ​ശു​പ​ത്രി​യി​ൽ അ​പ്പോ​ൾ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന കോ​ൺ​സ്റ്റ​ബി​ൾ ര​ൺ​ബീ​ർ സിം​ഗ് ബി​ല്ല​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. കാ​ളി​മ​ന്ദി​റി​ന് അ​ടു​ത്തു​ള്ള ഇ​ട​റോ​ഡി​ൽ വ​ച്ചാ​ണ് അ​ക്ര​മി​ക്ക​പ്പെ​ട്ട​തെ​ന്നും ത​ങ്ങ​ളു​ടെ വാ​ച്ച് മോ​ഷ്ടി​ച്ചെ​ന്നും അ​വ​ർ പോ​ലീ​സു​കാ​ര​നു മൊ​ഴി ന​ൽ​കി.

രാ​ത്രി പ​തി​നൊ​ന്നോ​ടെ മ​ന്ദി​ർ മാ​ർ​ഗ് സ്റ്റേ​ഷ​നി​ൽ​നി​ന്ന് ഇ​രു​വ​രു​ടെ​യും വി​ശ​ദ​മാ​യ മൊ​ഴി​യെ​ടു​ക്കാ​ൻ ര​ണ്ടു പോ​ലീ​സു​കാ​രെ​ത്തി. പോ​ലീ​സു​കാ​ർ സം​ഭ​വം ന​ട​ന്നി​ട​ത്തേ​ക്കു കൊ​ണ്ടു​പോ​കാ​ൻ പ​റ​ഞ്ഞ​പ്പോ​ൾ, ഇ​രു​വ​രും ത​ങ്ങ​ൾ വ​ന്ന കാ​റി​ൽ​ത്ത​ന്നെ ക​യ​റ്റി പോ​ലീ​സു​കാ​രെ കൊ​ണ്ടു​പോ​യി.

രം​ഗ​യും ബി​ല്ല​യും ചൂ​ണ്ടി​ക്കാ​ണി​ച്ചി​ട​ത്തു മോ​ഷ​ണ സം​ഭ​വം ന​ട​ന്ന ല​ക്ഷ​ണ​മൊ​ന്നും ക​ണ്ടി​ല്ല. അ​ടു​ത്ത ദി​വ​സം വീ​ണ്ടും സ്റ്റേ​ഷ​നി​ൽ വ​ന്നു മൊ​ഴി ത​ര​ണം എ​ന്നും പ​റ​ഞ്ഞ് പോ​ലീ​സു​കാ​ർ അ​വ​രെ വി​ട്ടു. എ​ന്നാ​ൽ, അ​ടു​ത്ത ദി​വ​സം അ​വ​ർ സ്റ്റേ​ഷ​നി​ൽ ചെ​ന്നി​ല്ല.

അ​ന്വേ​ഷ​ണ​ത്തി​ൽ, രം​ഗ​യും ബി​ല്ല​യും ത​ന്ന മൊ​ഴി​യി​ലെ അ​ഡ്ര​സും അ​വ​ർ വ​ന്ന കാ​റി​ന്‍റെ ന​മ്പ​റു​മെ​ല്ലാം വ്യാ​ജ​മാ​ണെ​ന്നു തെ​ളി​ഞ്ഞു. ക്രി​മി​ന​ലു​ക​ളാ​യ അ​വ​ർ ആ​ശു​പ​ത്രി​യി​ൽ വ​രാ​ൻ നേ​രം ഫി​യ​റ്റ് കാ​റി​ന്‍റെ ന​മ്പ​ർ പ്ലേ​റ്റ് മാ​റ്റി സ്‌​കൂ​ട്ട​റി​ന്‍റെ ന​മ്പ​ർ ആ​ക്കി​യി​രു​ന്നു. ഡി​എ​ച്ച്ഐ 280.
(തു​ട​രും).

Related posts

Leave a Comment