കലഞ്ഞൂർ: പ്രണയബന്ധത്തിലാവുകയും വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയശേഷം ഒളിവിൽ പോകുകയും ചെയ്ത പ്രതിയെ കൂടൽ പോലീസ് എറണാകുളത്തുനിന്ന് പിടികൂടി.
കലഞ്ഞൂർ നിരത്തുപാറ കള്ളിപ്പാറയിൽ തെക്കേചരുവിൽ രഞ്ജിത്തി(26) നെയാണ് എറണാകുളത്തുനിന്നും കൂടൽ പോലീസ് ഇൻസ്പെക്ടർ പുഷ്പകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
പീഡനത്തെ തുടർന്ന് ഗർഭിണിയായ പെൺകുട്ടിയെ കോഴഞ്ചേരി മഹിളാ മന്ദിരത്തിലേക്ക് മാറ്റുകയുമായിരുന്നു.
കൂടൽ സ്റ്റേഷനിൽ നിന്നും വനിതാ പോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയാണ് കേസെടുത്ത്.
പ്രതി രഞ്ജിത്ത് എറണാകുളത്തുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് അവിടെയെത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
സ്റ്റേഷനിൽ വിശദമായി ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു, രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയും തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.