ന്യൂഡൽഹി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിയുടെ രാജ്യസഭാ സ്ഥാനാര്‍ഥിത്വത്തിനെതിരെ ആഞ്ഞടിച്ച് ജസ്റ്റീസ് കുര്യന് ജോസഫ്. ഈ തീരുമാനത്തോടെ ജനങ്ങള്‍ക്ക് ജുഡീഷറിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു.
ജഡ്ജിമാര്‍ നിഷ്പക്ഷരല്ലെന്ന തോന്നല്‍ ജനങ്ങളിലുണ്ടാകുന്നത് നല്ലതല്ല. ജുഡീഷറിയുടെ സ്വാതന്ത്ര്യത്തിനായി നിലകൊണ്ട ഗൊഗോയ് സ്ഥാനാര്‍ഥിയാകുന്നത് ആശ്ചര്യകരമെന്നും കുര്യൻ ജോസഫ് തുറന്നടിച്ചു.
ഗൊഗോയ്ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി അദ്ദേഹത്തിന്റെ സഹ ജഡ്ജിയായിരുന്ന ജസ്റ്റീസ് മദന്‍ ബി. ലോക്കൂറും രംഗത്തെത്തി. ജുഡീഷറിയുടെ സ്വാതന്ത്ര്യവും വിശ്വാസ്യതയും ചോദ്യം ചെയ്യുന്നതാണ് തീരുമാനമെന്നായിരുന്നു ലോക്കൂറിന്റെ വിമർശനം.
സുപ്രീംകോടതിയിലെ മോശം പ്രവണതകൾ ചൂണ്ടിക്കാട്ടി മുന്‍ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കെതിരെ വാര്‍ത്ത സമ്മേളനം നടത്തിയ നാല് ജഡ്ജിമാരില്‍ രണ്ടു പേരാണ് ജസ്റ്റീസ് മദൻ ബി ലോക്കൂറും ജസ്റ്റീസ് കുര്യൻ ജോസഫും.